.
ബത്തേരി : ത്രി തല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വയനാടന്‍ ഗിരി വര്‍ഗ്ഗ ജനവിഭാഗങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത അവസരം നല്കിയ പാര്‍ട്ടിയായി ബി. ജെ പി മാറിയത് ഉള്‍ക്കിടിലത്തോടെയാണ് മുന്നണി രാഷ്ട്രീയക്കാര്‍ നോക്കി കാണുന്നത്.വനവാസികളെ സംവരണ സീറ്റുകളില്‍ മാത്രം ഒതുക്കി നിര്‍ത്തിയിരുന്നവര്‍ക്ക് പലസീറ്റുകളും ഇതോടെ നഷ്ടമാകുമെന്ന തോന്നലും വ്യാപകമാവുകയാണ്. വയനാടന്‍,ഇടനാടന്‍,മാണ്ടാടന്‍ ചെട്ടി സമുദായങ്ങളില്‍ നിന്ന് ബി ജെ പി യുടെ മല്‍സരാര്‍ത്ഥികള്‍ വന്നതോടെ പരമ്പരാഗത വോട്ടു ബാങ്കിലുണ്ടാകുന്ന ചോര്‍ച്ച ഏറ്റവും ദോഷകരമായി ബാധിക്കുന്നത് കോണ്‍ഗ്രസിനെയാണ്.എക്കാലവും ഈ വിഭാഗക്കാരെ അധികാരസ്ഥാനങ്ങളിലേക്കുളള ചവിട്ടുപടിയായി മാത്രം കണ്ടവരാണ് കോണ്‍ഗ്രസ്സിന്റെ പലനേതാക്കളുമെന്ന് ഇവര്‍ക്കിടയിലെ പ്രായമായവര്‍ അഭിപ്രായപ്പെടുന്നു.ഗിരിവര്‍ ഗ്ഗ കര്‍ഷകരും വനവാസികളും തമ്മിലുളള വൈകാരിക ബന്ധത്തെ മുന്നണി രാഷ്ട്രീയത്തിന്റെ അളവുകോലുപയോഗിച്ച് തിട്ടപ്പെടുത്താനാവില്ലെന്ന തിരിച്ചറിവാണ് പലരുടേയും ഉറക്കംകെടുത്തുന്നത്.പല ജനറ. സീറ്റുകളിലും വനവാസികള്‍ മല്‍സരിക്കുന്നതും ബി.ജെ പി ടിക്കറ്റിലാണ്.പാര്‍ലിമെന്ററി രംഗത്ത് ഇവര്‍ക്ക് ലഭിച്ച പുതിയഅവസരം വനവാസി രാഷ്ട്രീയത്തിലെ പുതിയ ഉണര്‍വ്വിനേയും മാറ്റത്തേയുമാണ് അടയാളപ്പെടുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: