കല്പറ്റ :അകാലത്തില്‍ വേര്‍പിരിഞ്ഞ എസ്.പി.സി. കേഡറ്റ് ആയിരുന്ന കെ. രാഹുലിന്റെ കുടുംബത്തെ സഹായിക്കുവാനായി എസ്.പി.സി. യുടെ വയനാട് ജില്ലാ ഘടകം സ്വരൂപിച്ച ധനസഹായം ജില്ലാ പോലീസ് മേധാവി പുഷ്കരന് രാഹുലിന്റെ കുടുംബത്തിന് നല്കി. എസ്.പി.സി. നോഡല്‍ ഓഫീസര്‍ ഡി.വൈ.എസ്.പി. പ്രിന്‍സ് അബ്രഹാം, ഡി.വൈ.എസ്.പി. കെ.എസ്. സാമ്പു, എസ്.പി.സി. അഡീഷ്ണല്‍ നോഡല്‍ ഓഫീസര്‍ ജോര്‍ജ്ജ് കുട്ടി, എസ്.പി. രാമനുണ്ണി, എസ്.പി.സി. സി.പി.ഒ.ഷാലമ്മ ജോസഫ്, സജി ആന്റോ എന്നിവര്‍ പ്രസംഗിച്ചു.
എസ്.പി.സി. കേഡറ്റ് ആയിരുന്ന കെ. രാഹുലിന്റെ കുടുംബത്തിന് എസ്.പി.സി. യുടെ വയനാട് ജില്ലാ ഘടകം സ്വരൂപിച്ച ധനസഹായം ജില്ലാ പോലീസ് മേധാവി പുഷ്കരന് രാഹുലിന്റെ കുടുംബത്തിന് നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: