കൊച്ചി: മലയാള സിനിമയിലെ 2015 ലെ മോസ്റ്റ് സെന്‍സേഷണല്‍ സെലിബ്രിറ്റിയെ കണ്ടെത്താന്‍ ഇന്റല്‍ സെക്യൂരിറ്റി നടത്തിയ പഠനത്തില്‍ സൂപ്പര്‍ താരം മോഹന്‍ലാലിനെ പിന്തള്ളി നടന് ജയസൂര്യ മുന്നിലെത്തി.
കഴിഞ്ഞ വര്‍ഷം ഏഴാം സ്ഥാനത്തായിരുന്നു ജയസൂര്യ. നടന് മമ്മൂട്ടിയാട്ടെ കഴിഞ്ഞ വര്‍ഷത്തെ പത്താം സ്ഥാനത്ത് നിന്നും മൂന്നാം സ്ഥാനത്തെത്തി.
നിവിന്‍ പോളിക്കാണ് രണ്ടാം സ്ഥാനം. മോഹന്‍ലാല്‍ നാലാം സ്ഥാനത്താണ്. മലയാള സിനിമയില്‍ ആദ്യ 5 സെലിബ്രിറ്റികളില്‍ അഞ്ചാം സ്ഥാനത്ത് എത്തിയത് റിമ കല്ലിങ്കലാണ്.
എച്ച് ഡി, ടോറന്റ്, ഫ്രീ എം പി 4 ഡൗണ്‍ലോഡ് സൈറ്റുകളില്‍ നിന്നും 8.81 ശതമാനം ആള്ക്കാര് സംശയകരമായ സാഹചര്യത്തില്‍ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്തതായും വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്താന്‍ പലരും താത്പര്യം കാട്ടുന്നതായും പഠനം വ്യക്തമാക്കുന്നുണ്ടെന്നും ഐസ്സക് ജി എന്‍ജിനീയറിംഗ് ഇന്ത്യ മേധാവി വെങ്കട്ട് കൃഷ്ണപൂര് പ്രതികരിച്ചു.
തുടര്‍ച്ചയായ ഒന്‍പതാമത് വര്‍ഷവും സംശയകരമായ വെബ്സൈറ്റുകള്‍ സജീവമാണെന്ന് സൂചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: