ശ്രീകാര്യം: കഴിഞ്ഞ അഞ്ച് വര്‍ഷത്തെ തിരുവനന്തപുരം നഗരസഭയുടെ ഭരണം അഴിമതിയില്‍ റെക്കോഡ് ഇട്ടതാണെന്ന് ബിജെപി സംസ്ഥാന വക്താവ് വി.വി. രാജേഷ് പറഞ്ഞു. ശ്രീകാര്യത്ത് ചെറുവയ്ക്കല്‍ വാര്‍ഡ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരസഭയുടെ അഴിമതിയില്‍ റെക്കോര്‍ഡ് ഇട്ടത് പൊതുമരാമത്ത് വകുപ്പാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്. പ്രസന്നകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ കണ്‍വെന്‍ഷനില്‍ ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് പാങ്ങപ്പാറ രാജീവ്, സംസ്ഥാന സമിതി അംഗം പോങ്ങുംമൂട് വിക്രമന്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ ആര്.എസ്. രാജീവ്, മണ്ഡലം ജനറല്‍ സെക്രട്ടറി ശ്രീകാര്യം ശ്രീകണ്ഠന്, മഹിളാ മോര്‍ച്ച മണ്ഡലം സെക്രട്ടറി ശശികല, മണ്ഡലം വൈസ് പ്രസിഡന്റ് ലീലാ ശ്രീകുമാര്‍, സെക്രട്ടറി ബി. ശശികല, ചെറുവയ്ക്കല്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി ചെറുവയ്ക്കല്‍ ജയന്, ശ്രീകാര്യം വാര്‍ഡിലെ ജെ. വസന്തകുമാരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: