തിരുവനന്തപുരം: കോട്ടയത്തെ ബ്രഹ്മമംഗലം പുത്തന്‍ കാലയില്‍ ബിനീഷ് എന്ന പട്ടികജാതി യുവാവിന്റെ സംശയാസ്പദ മരണത്തെ സംബന്ധിച്ച് വിശദമായ പുനരനേ്വഷണം നടത്തി ആറുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ കമ്മീഷന് ഉത്തരവിട്ടു. ബിനീഷിന്റെ മാതാവ് ഓമന ഗോവിന്ദന് കമ്മീഷന് മുമ്പാകെ നല്കിയ പരാതിയിന്‍ മേല്‍ വിചാരണ നടപടികള്‍ക്ക് ശേഷം കമ്മീഷന് ചെയര്മാന് ജഡജി പി.എന്‍. വിജയകുമാറാണ് എഡിജിപിക്ക് (സ്പെഷ്യല്‍ സെല്‍) ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്.
2009 ജൂലൈ നാലിനാണ് കേസിനാസ്പദമായ സംഭവം. വക്കീല്‍ ഗുമസ്തനായ ബിനീഷിനെ സുഹൃത്തുക്കള്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോവുകയും പിറ്റേ ദിവസം മാരകമായ മുറിവുകളോടെ അപകടത്തില്‍പ്പെട്ട് മരിച്ചനിലയില്‍ കാണുകയുമാണുണ്ടായത്. മരണത്തില്‍ ദുരൂഹതകളുണ്ടെന്നും ബിനീഷിന്റെത് കൊലപാതകമാണെന്നും കാണിച്ച് മാതാവ് വിവിധ തലങ്ങളില്‍ പരാതി നല്കി. അനേ്വഷണം തൃപ്തികരമല്ലാത്തതിനാലാണ് ഓമന ഗോവിന്ദന് പട്ടികജാതി കമ്മീഷനെ സമീപിച്ചത്. കേസ് ഡയറികള്‍, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്, സാക്ഷിമൊഴികള്‍ എന്നിവ സൂക്ഷ്മ പരിശോധനയ്ക്കു വിധേയമാക്കിയും ഡിവൈഎസ്പി പാല, ഡിവൈഎസ്പി (സിബിസിഐടി) എന്നിവരില്‍ നിന്ന് റിപ്പോര്‍ട്ട് വാങ്ങിയുമാണ് കമ്മീഷന് ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: