പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ 61 സ്ഥാനാര്‍ഥികള്‍. ഇതില്‍ 33 പേര് പുരുഷന്മാരും 28 പേര് വനിതകളുമാണ്. പത്തനംതിട്ട നഗരസഭയില്‍ 123 സ്ഥാനാര്‍ഥികളില്‍ 62 പേര് പുരുഷന്മാരും 61 പേര് സ്ത്രീകളുമാണ്. തിരുവല്ല നഗരസഭയില്‍ 140 സ്ഥാനാര്‍ഥികളില്‍ 73 പുരുഷന്മാരും 67 വനിതകളുമുണ്ട്. അടൂര്‍ നഗരസഭയില്‍ 106 സ്ഥാനാര്‍ഥികളില്‍ 59 പുരുഷന്മാരും 47 സ്ത്രീകളുമാണുള്ളത്. പന്തളം നഗരസഭയില്‍ 142 സ്ഥാനാര്‍ഥികളില്‍ 73 പേര് പുരുഷന്മാരും 69 പേര് സ്ത്രീകളുമാണ്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തില്‍ 43 സ്ഥാനാര്‍ഥികളില്‍ 19 പുരുഷന്മാരും 24 സ്ത്രീകളുമുണ്ട്. പുളിക്കീഴ് ബ്ലോക്കില്‍ 43 സ്ഥാനാര്‍ഥികളില്‍ 18 പുരുഷന്മാരും 25 സ്ത്രീകളുമുണ്ട്. കോയിപ്രം ബ്ലോക്കില്‍ 41 സ്ഥാനാര്‍ഥികളില്‍ 19 പുരുഷന്മാരും 22 സ്ത്രീകളുമാണുള്ളത്. ഇലന്തൂര്‍ ബ്ലോക്കില്‍ 40 സ്ഥാനാര്‍ഥികളില്‍ 18 പേര് പുരുഷന്മാരും 22 പേര് സ്ത്രീകളുമാണ്. റാന്നി ബ്ലോക്കില്‍ 47 സ്ഥാനാര്‍ഥികളില്‍ 24 പുരുഷന്മാരും 23 സ്ത്രീകളുമുണ്ട്. കോന്നി ബ്ലോക്കില്‍ 41 സ്ഥാനാര്‍ഥികളില്‍ 20 പുരുഷന്മാരും 21 സ്ത്രീകളുമുണ്ട്. പന്തളം ബ്ലോക്കില്‍ 41 സ്ഥാനാര്‍ഥികളില്‍ 18 പുരുഷന്മാരും 23 സ്ത്രീകളുമുണ്ട്. പറക്കോട് ബ്ലോക്കില്‍ 52 സ്ഥാനാര്‍ഥികളില്‍ 25 പുരുഷന്മാരും 27 സ്ത്രീകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: