കണ്ണൂര്‍: തെരഞ്ഞെടുപ്പ് പരാജയം മുന്നില്‍ കണ്ട് കുപ്രചരണവുമായി സിപിഎം നേതൃത്വവും മുഖപത്രവും രംഗത്ത് ബിജെപി-കോണ്‍ഗ്രസ് ബാന്ധവമെന്നും ബിജെപിക്ക് ജില്ലയില്‍ ഭൂരിപക്ഷം വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളില്ല തുടങ്ങിയ കുപ്രചരണങ്ങളും സിപിഎം നേതൃത്വവും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയും നടത്തിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല ജനാധിപത്യത്തെ കുഴിച്ചുമൂടി പത്രികസമര്പ്പിക്കാനെത്തിയ സിപിഎം ഇതര സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ആന്തൂര്‍ പഞ്ചായത്തില്‍ നേടിയ വിജയത്തെ മഹാവിജയമായി ചിത്രീകരിച്ച് കണ്ണൂരില്‍ പാര്‍ട്ടിയില്‍ നിന്ന് ഒരൊഴുക്കും സംഭവിച്ചിട്ടില്ലെന്നും പാര്‍ട്ടിയുടെ ശക്തി അതുപോലെ നിലനില്ക്കുന്നുവെന്നുമുളള കുപ്രചരണങ്ങളും പാര്‍ട്ടി പത്രവും നേതാക്കളും നടത്തിക്കൊണ്ടിരിക്കുകയാണ്.
തെരഞ്ഞെടുപ്പില്‍ സമര്‍പ്പിക്കപ്പെട്ട ചില പത്രികകള്‍ ബിജെപിയുടേതും കോണ്‍ഗ്രസിന്റെയും സാങ്കേതിക കാരണങ്ങളാല്‍ തളളപ്പെട്ടിരുന്നു. ഇതിനെ മറയാക്കിയാണ് സിപിഎം-കോണ്‍ഗ്രസ് ധാരണയെന്ന പച്ചക്കളളം പ്രചരിപ്പിക്കുന്നത്. സ്വാഭാവികമായും രണ്ടു കക്ഷികളില്‍ ഏതെങ്കിലും ഒരു കക്ഷിയുടെ പത്രിക തളളിയാല്‍ സിപിഎമ്മിന് എതിരായി ഒരു സ്ഥാനാര്‍ത്ഥി മാത്രമേ ഉണ്ടാവൂ. ഇതിനെയാണ് തെരഞ്ഞെടുപ്പ് ബന്ധം എന്ന വ്യാഖ്യാനം നല്കി സിപിഎം പ്രചരിപ്പിക്കുന്നത്. സ്ഥാനാര്‍ത്ഥികളില്ലാത്ത ഇവിടങ്ങളിലൊന്നും തന്നെ പരസ്പരം സഹായിക്കുമെന്ന് ബിജെപി-കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ ഒരു പ്രഖ്യാപനവും നടത്തിയിട്ടു പോലുമില്ല. ഇതിനെയാണ് സ്ഥാനാര്‍ത്ഥികളില്‍ ഇല്ല എന്ന കാരണം ചൂണ്ടിക്കാട്ടി സഖ്യമെന്ന കുപ്രചരണവുമായി ദേശാഭിമാനി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയത്.
മറ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തനസ്വാതന്ത്ര്യം പോലുമില്ലാത്ത ആന്തൂര്‍ പോലുളള സ്ഥലത്ത് പത്രിക സമര്‍പ്പിക്കാനിരുന്ന ബിജെപിയുടേയും കോണ്‍ഗ്രസിന്റയും സ്ഥാനാര്‍ത്ഥികളെ തടഞ്ഞുവെച്ച് പത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കാതിരിക്കുകയും പത്രികാ സമര്‍പ്പണത്തിന് ദിവസങ്ങള്‍ക്ക് മുമ്പേ പാര്‍ട്ടിക്കെതിരെ പത്രിക സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നവരുടെ വീടുകളില്‍ കയറി പിന്തിരിഞ്ഞില്ലെങ്കില് കൊന്നുകളയുമെന്നുള്പ്പെടെ ഭീഷണിപ്പെടുത്തുകയായിരുന്നു. മാത്രമല്ല ബിജെപിക്കുവേണ്ടി പത്രിക നല്കാന് മുന്നോട്ടു വന്ന ചില യുവാക്കളെ ഭീഷണിപ്പെടുത്തി രക്ഷിതാക്കളെ സ്വാധീനിച്ച് വീട്ടില്‍ കയറ്റാതിരുന്ന സംഭവം പോലും ജില്ലയിലെ ചില സിപിഎം കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നു. കൊലക്കേസില്‍പ്പെട്ട പ്രതികളെ ഉള്‍പ്പെടെ മത്സരരംഗത്തിറക്കിയും കൂത്തുപറമ്പില്‍ 5 ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മരണത്തിനു കാരണമായ വെടിവെപ്പിന് ഉത്തരവാദിയെന്നാരോപിച്ച് മരണംവരെ വേട്ടയാടിയ എം.വി.രാഘവന്റെ ഭാര്യയെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയതു വഴിയും പൊതു സമൂഹത്തില്‍ അപഹാസ്യമായ സിപിഎം നേതൃത്വം പരാജയം മുന്നില്‍ക്കണ്ടാണ് ബിജെപിക്കെതിരെ കുപ്രചരണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ജില്ലയില്‍ കഴിഞ്ഞ തവണ കേവലം 400 സീറ്റില്‍ മാത്രം മത്സരിച്ച ബിജെപി ഇത്തവണ ആയിരത്തിലധികം സ്ഥാനാര്‍ത്ഥികളേയാണ് ജില്ലയിലാകമാനം മത്സര രംഗത്തിറിക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: