പാനൂര്‍: പന്ന്യന്നൂരെന്ന പൊന്നാപുരം കോട്ടയില്‍ പൊന്‍താമര വിരിയിക്കാന്‍ പടയൊരുക്കി ബിജെപി. സിപിഎമ്മിനെതിരെ ആറാംവാര്‍ഡില്‍ പൊതുസ്ഥാനാര്‍ത്ഥിയും. പ്രതിപക്ഷമില്ലാതെ സ്വജനപക്ഷപാത ഭരണം നടത്തി സിപിഎം അജഡ നടപ്പാക്കുന്ന പന്ന്യന്നൂര്‍ ഗ്രാമപഞ്ചായത്തില്‍ എതിര്‍ശബ്ദമുയര്‍ത്താന്‍ നാടൊറ്റക്കെട്ടായി ഇറങ്ങിയിരിക്കുന്നു. ബിജെപി, യുഡിഎഫ്, സാംസ്ക്കാരിക സംഘടനകള്‍ തുടങ്ങിയവയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ.സരളയാണ് സിപിഎമ്മിലെ സമീറയ്ക്കെതിരെ മത്സരരംഗത്തുളളത്. 10 വര്‍ഷമായി വിജയിച്ചു വരുന്ന സിപിഎമ്മിലെ സെമീറ രാഷ്ട്രീയ വിവേചനം കാട്ടി സിപിഎം അജഡ നടപ്പാക്കി വരികയായിരുന്നു.സാമുദായികമായി ക്ഷേമനടപടികള്‍ പോലും കൈകാര്യം ചെയ്തതായി നാട്ടുകാര്‍ ആരോപിക്കുന്നു. വിജയം സുനിശ്ചിതമാക്കി കൊണ്ട് റിട്ടയേര്‍ഡ് അദ്ധ്യാപിക കൂടിയായ ടി.കെ.സരള വീടുസമ്പര്ക്കം തുടങ്ങി കഴിഞ്ഞു. സിപിഎം ഹുങ്കില്‍ ഭരണം നടത്തി വരുന്ന പഞ്ചായത്താണ് പന്ന്യന്നൂര്‍. അക്രമമാണ് ഇവരുടെ മുഖമുദ്ര. ഭയപ്പെടുത്തി യുഡിഎഫ് സ്വാധീനമുളള മേഖലകളെല്ലാം സിപിഎം പിടിച്ചെടുക്കുകയായിരുന്നു. കളളവോട്ടും, ബൂത്ത്പിടുത്തവും പതിവ് തിരഞ്ഞെടുപ്പ് കാഴ്ചയാണ്. എന്നാല്‍ ഇക്കുറി പടയൊരുക്കത്തിന് തയ്യാറാണെന്ന് വിളംബരം ചെയ്ത് 9സ്ഥാനാര്‍ത്ഥികളെ ബിജെപി മത്സര രംഗത്തിറക്കിയിട്ടുണ്ട്. ആകെ 15വാര്‍ഡാണ് ഇവിടെയുളളത്. ഇതില്‍ 11ാം വാര്‍ഡായ കുണ്ടുകുളങ്ങരയില്‍ സിപിഎം വിമതനും മത്സരത്തിനുണ്ട്. ഡിവൈഎഫ്ഐയുടെ അനില്‍കുമാറാണ് വിമതഭീഷണി മുഴക്കി പത്രിക നല്‍കിയിരിക്കുന്നത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി സന്തോഷ് ഋഷീക്കര മത്സരിക്കുന്നുണ്ട്. ബിജെപി പ്രതീക്ഷ പുലര്‍ത്തുന്ന വാര്‍ഡാണിത്. 1ാം വാര്‍ഡില്‍ യുഡിഎഫും വിജയപ്രതീക്ഷവെച്ചു പുലര്‍ത്തുന്നുണ്ട്. ഇതിനാല്‍ തന്നെ അക്രമം അഴിച്ചുവിടാനും, വിജയം അട്ടിമറിക്കാനും സിപിഎം നേതൃത്വം കരുക്കള്‍ നീക്കുമെന്നുറപ്പാണ്. ആറാം വാര്‍ഡായ കോട്ടക്കുന്നില്‍ സരള എന്ന അപരസ്ഥാനാര്ത്ഥിയും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്കെതിരെ സിപിഎം നിറുത്തിയിട്ടുണ്ട്. മൊബൈല്‍ ടവറിനു അനുകൂലമായി നിലപാടെടുത്തതില്‍ പ്രതിഷേധിച്ച് നിരവധി സിപിഎം കുടുംബങ്ങള്‍ ഇ.മനീഷിന്റെ നേതൃത്വത്തില്‍ ഇവിടെ നിന്നും രണ്ടു വര്‍ഷം മുന്‍പ് രാജിവെച്ചിരുന്നു. ടവര്‍ സമരത്തിനെതിരെ ജനകീയസമിതി രൂപീകരിച്ച് പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും നടത്തിയിരുന്നു. ഇത്തരത്തില്‍ പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ ശക്തമായ ജനവികാരമുളള വാര്‍ഡാണ് കോട്ടക്കുന്ന്. അത് ഉപയോഗപ്പെടുത്താന്‍ തന്നെയാണ് നാട്ടുകാര്‍ ഒരുമയോടെ സിപിഎമ്മിനെതിരെ രംഗത്തിറങ്ങിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: