ഇരിട്ടി: പായം പഞ്ചായത്തിലെ പെരുമ്പറമ്പ് പതിനാലാം വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥി വി.എം.പ്രവീണിന്റെ പത്രിക തള്ളിയതിനെതുടര്ന്നു ബിജെപി പ്രവര്‍ത്തകര്‍ മണിക്കൂറുകളോളം പഞ്ചായത്ത് സിക്രട്ടറിയെയും പത്രിക സൂക്ഷ്മ പരിശോധനക്കെത്തിയ റിട്ടേണിംഗ് ഓഫീസറെയും തടഞ്ഞുവെച്ചു.
ബുധനാഴ്ചയായിരുന്നു പ്രവീണ്‍ പായം പതിനാലാം വാര്‍ഡിലെ സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നത്. കരടു വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടായിരുന്നെങ്കിലും പുതുതായി ഇറങ്ങിയ വോട്ടര്‍ പട്ടികയില്‍ പ്രവീണിന്റെ പേര് തള്ളിച്ചതായി കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ നാമനിര്‍ദ്ദേശ പത്രിക തള്ളിയതായി സിക്രട്ടറി പ്രവീണിനെ അറിയിക്കുകയായിരുന്നു. ഇതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബിജെപി നേതാക്കളായ പി.കൃഷ്ണന്, സജിത്ത് കീഴൂര്‍, രാംദാസ് എടക്കാനം, ശ്രീധരന് മാവില എന്നിവര്‍ ചേര്‍ന്ന് ഏറെ നേരത്തെ തര്‍ക്കത്തിനൊടുവില്‍ പത്രിക തള്ളിക്കാന്‍ സിക്രട്ടറി മുന്‍പാകെ പരാതി നല്കിയ ആളുടെ പേര് വിവരങ്ങള്‍ രേഖാമൂലം എഴുതിവാങ്ങിയതിനു ശേഷമാണ് പിരിഞ്ഞു പോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: