മാനന്തവാടി: മാവോയിസ്റ്റ് നേതാവ് രൂപേഷിനോടൊപ്പം കോയമ്പത്തൂരില്‍ പിടിയിലായ മാവോയിസ്റ്റ് അനൂപിനെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. ജില്ലയിലെ മാവോയിസ്റ്റ് ആക്രമണങ്ങളില്‍ അനൂപിന് പങ്കുള്ളതായും ആക്രമണത്തിന് ആവശ്യമായ ആയുധങ്ങള്‍ എത്തിച്ച് നല്‍കിയത് അനൂപാണെന്നും രൂപേഷിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ മാനന്തവാടി ഡി വൈ എസ് പി എ ആര്‍ പ്രേംകുമാര്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് കല്‍പ്പറ്റ സെഷന്‍സ് കോടതി തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി അനൂപിനെ മൂന്നു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്. ബത്തേരി സി ഐ കെ ബിജുരാജ്, മാനന്തവാടി സി ഐ കെ അബ്ദുല്‍ ഷരീഫ് എന്നിവരുടെ നേതൃത്വത്തില്‍ കനത്ത സുരക്ഷയില്‍ അനൂപിനെ ജില്ലാ ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയനാക്കിയതിന് ശേഷം മാനന്തവാടി സ്‌റ്റേഷനിലെ ലോക്കപ്പിലേക്ക് മാറ്റി. സ്റ്റേഷനും പരിസരവും കനത്ത സുരക്ഷാവലയത്തിലാണ്. അടുത്ത ദിവസങ്ങളില്‍ അനൂപിനെ കുഞ്ഞോം, തിരുനെല്ലി എന്നിവിടങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: