കണ്ണൂര്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നും മഹാത്മാഗാന്ധി ഭാരതത്തില്‍ തിരിച്ചെത്തിയതിന്റെ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഗാന്ധി പീസ് മിഷന്റെ നേതൃത്വത്തില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ്പബ്ലിക് റിലേഷന്‍സ് വകുപ്പും ടൂര്ഫെഡും സിംഫണി ടിവിയും വിവിധ
ഗാന്ധിയന്‍ സംഘടനകളും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധി സന്ദേശ രഥം ജില്ലയില്‍ വിവിധയിടങ്ങളില്‍ പര്യടനം നടത്തി. കൂത്തുപറമ്പ് ഹൈസ്കൂളിലാണ് ജില്ലയിലെ ആദ്യ സ്വീകരണം ഒരുക്കിയത്. ഗാന്ധിജി സന്ദര്‍ശനം നടത്തിയ തലശ്ശേരി വലിയ മാടാവില്‍ യു പി സ്കൂളില്‍ സന്ദേശരഥത്തെ വരവേറ്റ് ഗാനാഞ്ജലിയും കലാപരിപാടികളും നടത്തി. തുടര്‍ന്ന് തലശ്ശേരി ബ്രണ്ണന്‍ ഹൈസ്കൂളിലും കാടാച്ചിറയില്‍ കൗമുദി ടീച്ചറുടെ ഭവനത്തിലും സന്ദേശരഥമെത്തി. കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ വിവിധ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയ ഗാനാര്‍ച്ചനയോടെ രഥത്തെ വരവേറ്റു. വൈകിട്ട് പയ്യന്നൂര്‍ സ്വാമി ആനന്ദതീര്‍ത്ഥ ആശ്രമത്തില്‍ ഗാന്ധിജി നട്ട മാവിന്റെ തണലില്‍ സംഘത്തിന് വരവേല്പ് നല്കി. ഗാന്ധി പാര്‍ക്കില്‍ നടന്ന ജില്ലാതല സമാപന സമ്മേളനം സ്വാതന്ത്ര്യസമര സേനാനി വി പി അപ്പുക്കുട്ട പൊതുവാള് ഉദ്ഘാടനം ചെയ്തു. മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണന് അധ്യക്ഷനായി.
കെ.കെ.മാരാര്‍, കണ്ണൂര്‍ ബിഷപ് അലക്സ് വടക്കുംതല, ഫാദര്‍ തോമസ് തൈത്തോട്ടം, തലശ്ശേരി നഗരസഭാധ്യക്ഷ ആമിനാ മാളിയേക്കല്‍, ഡെപ്യൂട്ടി കലക്ടര്‍ വി.പി.മുരളീധരന്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്, തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണപരിപാടികളില്‍ പങ്കെടുത്തു. രഞ്ജിത്ത് സര്‍ക്കാര്‍, ജി മോഹനന് പിള്ള,
ഡോ. എന്‍ രാധാകൃഷ്ണന്, പ്രൊഫ.എം.എന്‍.ഗോപാലകൃഷ്ണ പണിക്കര്‍, കെ.പി.എ റഹീം, വല്ലി ടീച്ചര്‍, മനോഹരന് മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: