കണ്ണൂര്‍: ബിഎംഎസ് സ്ഥാപകനായിരുന്ന ഠേംഗ്ഡിജി ഒരു അത്ഭുത മനുഷ്യന് ആയിരുന്നുവെന്ന് ആര്‍എസ്എസ് സഹപ്രാന്ത സംഘചാലക് അഡ്വ.കെ.കെ.ബല്‍റാം പറഞ്ഞു. ബിഎംഎസ് ജില്ലാകമ്മിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച ഠേംഗ്ഡിജി അനുസ്മരണ ദിനാചരണത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കാര്യങ്ങളെ മുന്‍കൂട്ടി മനസ്സിലാക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 1920 ല്‍ ജനിച്ച അദ്ദേഹം 22-ാം വയസ്സില്‍ സംഘം പ്രവര്‍ത്തനവുമായി രംഗത്തിറങ്ങി. കേരളത്തില്‍ സംഘം പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകിയത് ഠേംഗ്ഡഠിജിയാണ്. 1955ലാണ് ബിഎംഎസ് എന്ന രാജ്യം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന തൊഴിലാളി സംഘടനക്ക് അദ്ദേഹം രൂപം നല്‍കുന്നത്. ദേശീയബോധത്തോടെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ഒരേയൊരു തൊഴിലാളി സംഘടനയായി ബിഎംഎസിനെ വളര്‍ത്തിയതും അദ്ദേഹംതന്നെയാണ്. ഭാരതീയ വിദ്യാര്ത്ഥിസംഘ്, ഭാരതീയ കിസാന്‍ സംഘ് തുടങ്ങിയ നിരവധി സംഘടനകള്‍ക്ക് അദ്ദേഹം രൂപം കൊടുത്തിട്ടുണ്ട്. സംഘടനാ കാഴ്ചപ്പാടോടെതന്നെ എല്ലാം നോക്കികാണാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഒരു സംഘടനയെ എങ്ങനെ വളര്‍ത്തിക്കൊണ്ടുവരണം എന്നതിനെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുള്ളയാളായിരുന്നു. ഇതിനെക്കുറിച്ച് ഒരു പുസ്തകം തന്നെ അദ്ദേഹം എഴുതിയിട്ടുണ്ട്. ദീര്‍ഘവീക്ഷണത്തോടെയും ജ്ഞാനദൃഷ്ടിയോടെയും കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഋഷിതുല്ല്യനായിരുന്നു. സംഘം വിമര്‍ശന വിധേയത്തിന് അധീതമായിതീരുമെന്ന് അദ്ദേഹം പ്രവചിച്ചിരുന്നു. അത് സത്യമായിക്കൊണ്ടിരിക്കുകയാണ്. ഏഴെട്ട് ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ അറിയുമായിരുന്ന ഠേംഗ്ഡിജി ഇംഗ്ലീഷില്‍ 20ഉം ഹിന്ദിയില്‍ 35ഉം മറാഠിയില്‍ 4ഉം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ ഒരു അത്ഭുത മനുഷ്യന് എന്നു വിശേഷിപ്പിക്കാവുന്നതെന്നും കെ.കെ.ബല്‍റാം കൂട്ടിച്ചേര്‍ത്തു. ബിഎംഎസ് ജില്ലാ പ്രസിഡന്റ് അഡ്വ. കെ.പി.സുരേഷ്കുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയോദ്ഗ്രഥനത്തിന്റെ ശില്‍പ്പിയും കമ്മ്യൂണിസ്റ്റുകാര്‍ പോലും ആരാധിക്കുന്ന വ്യക്തിയുമായിരുന്നു ഠേംഗ്ഡിജിന്നെ് കെ.പി.സുരേഷ്കുമാര്‍ അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടറി സി.വി.തമ്പാന്, വൈസ് പ്രസിഡന്റ് പി.കൃഷ്ണന് ഭാരവാഹികളായ ടി.കെ.സുധി, പി.കെ.സതീശന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: