പത്തനംതിട്ട: തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പരിപൂര്‍ണ്ണമായി വിട്ടുനില്‍ക്കും. ജില്ലയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ യൂത്ത് കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും അവഗണിച്ചതില്‍ പ്രതിഷേധിച്ചാണ് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്ന് പാര്‍ലമെന്റ് കമ്മിറ്റി പ്രസിഡന്റ് റോബിന് പരുമല അറിയിച്ചു. 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ ഒരു സീറ്റുപോലും യൂത്ത് കോണ്‍ഗ്രസിന് നല്‍കിയില്ല. നൂറിലേറെ ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളില്‍ കേവലം മൂന്നുസീറ്റും 150 ഓളം മുന്‍സിപ്പല്‍ സീറ്റുകളും രണ്ട് സീറ്റുമാണ് നല്‍കിയിരിക്കുന്നത്. ഗ്രാമപഞ്ചായത്തുകളിലെ സ്ഥിതി ഇതിലും മോശമാണ്. വാര്‍ദ്ധക്യത്തിന്റെ ആഗ്രഹ സാഫല്യം മാത്രമായി തെരഞ്ഞെടുപ്പ് രംഗം മാറി. അവഗണനയില്‍ പ്രതിഷേധിച്ച് ഇന്ന് പത്തനംതിട്ട ഡിസിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും റോബിന്പരുമല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: