പത്തനംതിട്ട: പുരാണ ഗ്രന്ഥങ്ങളായ രാമായണത്തിലൂടെയും മഹാഭാരതത്തിലൂടെയും സഞ്ചരിക്കുന്ന പ്രതീതിയാണ് ജന്മഭൂമിയുടെ സംസ്കൃതി പേജ് വായിച്ചാല്‍ അനുഭവമാകുന്നതെന്ന് ഓമല്ലൂര്‍ ആര്യഭാരതി ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര് കോശി കൊച്ചുകോശി പറഞ്ഞു. ജന്മഭൂമി പ്രസിദ്ധീകരിച്ച സ്മാര്‍ട്ട് അറ്റ് സ്കൂള്‍ പുസ്തകത്തിന്റെ ജില്ലാതല പ്രകാശനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഥമാത്രമല്ല അതിലടങ്ങിയിരിക്കുന്ന സന്ദേശംകൂടി ജന്മഭൂമി വായനക്കാരിലേക്ക് പകര്ന്നുനല്കുന്നുണ്ട്. പരിമിതികള്‍ക്കുള്ളില്‍ നിന്ന് വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് കഴിയുന്നത്ര പ്രയോജനകരമാകുന്നതരത്തിലാണ് സ്മാര്‍ട്ട് അറ്റ് സ്കൂള്‍ തയ്യാറാക്കിയതായി മനസ്സിലാക്കാന്‍ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. കുരുന്നുമനസ്സുകളില് മുറിവുകളുണ്ടാക്കുന്ന വാര്‍ത്തകള്‍ നല്‍കരുതെന്നും മനുഷ്യമനസ്സുകളില്‍ സമാധാനംവിളയിക്കാനാകണം മാധ്യമപ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ സാംസ്കാരിക ഉന്നമനത്തെ ലക്ഷ്യമാക്കിയാണ്ജന്മഭൂമി പ്രവര്‍ത്തിക്കുന്നതെന്ന് ജനറല്‍ മാനേജര്‍ കെ.ബി.ശ്രീകുമാര്‍ പറഞ്ഞു,. സ്മാര്‍ട്ട് അറ്റ് സ്കൂള്‍ ഹെഡ്മാസ്റ്റര്‍ക്ക് പ്രകാശനത്തിനായി കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. 40 വര്‍ഷത്തെ ജന്മഭൂമിയുടെ പ്രവര്‍ത്തന നൈരന്തര്യത്തിന് കാരണം പത്രത്തിന്റെ ഈ നീതിബോധമാണ്. സാമൂഹ്യ സാംസ്കാരിക മാധ്യമരംഗത്ത് കൃത്യമായ കണക്കുകൂട്ടലുകളിലൂടെയാണ് നാലുപതിറ്റാണ്ടായി ജന്മഭൂമി പ്രവര്‍ത്തിക്കുന്നത. വിദ്യാഭ്യാസ രംഗത്ത് നൂറുവര്‍ഷത്തിലധികം നിരന്തരമായി പ്രവര്‍ത്തിച്ച് വിദ്യയുടെ വെളിച്ചത്തിലേക്ക് ആയിരക്കണക്കിനാളുകളെ കൈപിടിച്ചുയര്‍ത്തിയ മഹാസ്ഥാപനം ആദരവിന് അര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
പുസ്തകപ്രകാശനത്തിന് ശേഷം പുസ്തകത്തിന്റെ ആദ്യവില്‍പ്പന സ്കൂളിലെ വിദ്യാര്‍ത്ഥിനികളായ ദേവിക.എസ്, ചന്ദന ആനന്ദ് എന്നിവര്‍ക്ക് നല്കി കെ.ബി. ശ്രീകുമാര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ പിടിഎ മുന്‍പ്രസിഡന്റ് രവീന്ദ്രവര്‍മ്മ അംബാനിലയം, ജില്ലാലേഖകന്‍ കെ.ജി.മധുപ്രകാശ്, ജില്ലാകോര്‍ഡിനേറ്റര്‍ എന്‍.വേണു, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് മനുമോഹന്‍, ഫീല്ഡ്ഓര്ഗനൈസര് ബാബുരാജ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: