വിളപ്പില്‍ശാല: വിളപ്പില്‍ പഞ്ചായത്തിലെ പടവന്‍കോട് വാര്‍ഡില്‍ സിപിഎം മഹിളാ നേതാവ് ലീല അടക്കം നിരവധി പ്രവര്‍ത്തകര്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചു.
പട്ടികജാതിക്കാരി ആയതുകൊണ്ടു മാത്രം സിപിഎം അവസാന നിമിഷം ലീലയെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ലീലയ്ക്ക് സീറ്റ് നിക്ഷേധിച്ചതില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വലിയൊരു വിഭാഗം പ്രധിഷേധവുമായി രംഗത്തെത്തിയിരുന്നു. വരുംദിവസങ്ങളില്‍ പടവന്‍കോട്, കാരോട്, നൂലിയോട് വാര്‍ഡുകളില്‍ നിന്ന് സിപിഎം വിട്ട് അണികള്‍ ബിജെപിയിലേക്ക് എത്തുമെന്നാണ് സൂചന.
ഇന്നലെ കാരോട് ക്ഷീരസംഘം ഹാളില്‍ നടന്ന ചടങ്ങില്‍ ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ കൃഷ്ണദാസ് ലീലയ്ക്ക് പാര്‍ട്ടി അംഗത്വം നല്കി പടവന്‍കോട് വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ബിജെപി ജില്ലാ സെക്രട്ടറി മുക്കംപാലമൂട് ബിജു, വള്ളിമംഗലം ചന്ദ്രന്, സി.എസ് അനില്‍, വിളപ്പില്‍ശാല ശ്രീകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: