തിരുവനന്തപുരം: മൂന്നാറില്‍ തോട്ടം തൊഴിലാളികള്‍ നടത്തുന്ന സമരത്തില്‍ തമിഴ് തീവ്രവാദികള്‍ ഉണ്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല. സമരത്തിന് ഒരു തമിഴ്സംഘടനയുടെയും പിന്തുണയില്ല. നേതാക്കള്‍ തൊഴിലാളികളുമായി അകലുമ്പോള്‍ സ്വാഭാവികമായി ഉണ്ടായ സമരമാണ് അത്. എല്ലാ തൊഴിലാളി സംഘടനകള്‍ക്കും ഇത് പാഠമാണ്, അദ്ദേഹം പറഞ്ഞു. മത്തായി മാഞ്ഞൂരാന് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടന്ന മത്തായി മാഞ്ഞൂരാന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വഴി തടയല്‍ സമരം മൂലം ദുരിതം അനുഭവിക്കുന്നത് പൊതുജനങ്ങളാണ്. തൊഴിലാളികള്‍ വഴിമുടക്കി നടത്തുന്ന സമരരീതിയില്‍ നിന്ന് പിന്മാറണം. തുടര്‍ ചര്‍ച്ചയിലൂടെ തോട്ടം മേഖലയിലെ പ്രശ്ന പരിഹാരം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലളിത ജീവിതവും ഉയര്‍ന്ന് ചിന്തയും ഉള്ള രാഷ്ട്രീയനേതാവായിരുന്ന മത്തായി മാഞ്ഞൂരാനെന്ന് അദ്ദേഹം അനുസ്മരിച്ചു.
കേരള ശബ്ദം മാനേജിംഗ് എഡിറ്റര്‍ ഡോ ബി.എ. രാജാകൃഷ്ണനെ മന്ത്രി ആദരിച്ചു. പന്ന്യന്‍ രവീന്ദ്രന്, റിട്ട. ന്യൂറോ സര്ജന്, ഡോ ഷാജി പ്രഭാകരന്, ഡോ പ്രസന്നരാജന്‍, അഡ്വ ജേക്കബ് പുളിക്കന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: