കണ്ണൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ഫലപ്രഖ്യാപനം കഴിഞ്ഞ് മുപ്പത് ദിവസത്തിനകം അവരവരുടെ തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച കണക്കുകള്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥന് സമര്‍പ്പിക്കണം.
ഗ്രാമപഞ്ചായത്തില്‍ മത്സരിക്കുന്നവര്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്കും ബ്ലോക്ക് പഞ്ചായത്തില്‍ മത്സരിക്കുന്നവര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്കും ജില്ലാ പഞ്ചായത്ത്, നഗരസഭ, കോര്പ്പറേഷന് സ്ഥാനാര്‍ത്ഥികള്‍ ജില്ലാ കലക്ടര്‍ക്കുമാണ് കണക്കുകള്‍ സമര്‍പ്പിക്കേണ്ടത്. ഒന്നിലധികം സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്ന ഓരോ സീറ്റിലെയും ചെലവുകള്‍ വെവ്വേറെ തയ്യാറാക്കി സമര്‍പ്പിക്കണം. മതിയായ കാരണങ്ങളില്ലാതെ നിര്‍ദ്ദിഷ്ട രീതിയിലും സമയപരിധിക്കുള്ളിലും കണക്കുകള്‍ സമര്‍പ്പിക്കാത്ത സ്ഥാനാര്‍ത്ഥികളെ അഞ്ച് വര്‍ഷത്തേക്ക് തദ്ദേശ സ്വയംഭരണസ്ഥാപന തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍നിന്ന് അയോഗ്യരാക്കും. കണക്കുകള്‍ സമര്‍പ്പിക്കുമ്പോള്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍ നിന്നും രസീതി വാങ്ങി രേഖയായി സൂക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: