ചെറുപുഴ: വോട്ട് ചേര്‍ക്കാനെന്ന വ്യാജേന വീട്ടിലെത്തി 19 കാരിയെ യൂത്ത് കോണ്‍ഗ്രസ് നേതാവ് കടന്നുപിടിച്ചതായി പരാതി. പ്രാപ്പൊയിലിന് സമീപം ശനിയാഴ്ച ഉച്ചക്കാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് നെല്ലിക്കല്‍ ചാണ്ടി യുവതിയെ കടന്നുപിടിക്കാന്‍ ശ്രമം നടത്തിയത്. പെണ്‍കുട്ടി ബഹളം വെച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് രാത്രി സംഭവം ഒതുക്കിത്തീര്‍ക്കാന്‍ വീട്ടിലെത്തിയ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കാവാലം തങ്കച്ചനെയും നേതാക്കളെയും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പൂട്ടിയിട്ടു. രാത്രി 12 മണിയോടെ പെരിങ്ങോം പോലീസ് സ്ഥലത്തെത്തിയാണ് ഇവരെ മോചിപ്പിച്ചത്. പെണ്‍കുട്ടിയെ കടന്നുപിടിച്ച സംഭവത്തില്‍ കേസെടുക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ഇന്നലെ കേസെടുക്കാന്‍ പോലീസ് തയ്യാറായിട്ടില്ല. സംഭവത്തില്‍ പെരിങ്ങോം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: