പയ്യന്നൂര്‍: പുറച്ചേരി ഗവ യുപി സ്കൂള്‍ വജ്രജൂബിലിയുടെ ഭാഗമായി നടത്തിയ സബ് ജില്ലാ സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ കടന്നപ്പള്ളി യുപി സ്കൂള്‍ ജേതാക്കളായി. പുറച്ചേരി ഗവ യുപി സ്കൂള്‍ റണ്ണറപ്പായി. മേള സന്തോഷ് ട്രോഫി താരം പ്രമീഷ് ഉദ്ഘാടനം ചെയ്തു. ഇ.പി.മനോഹരന്, പി.രമേശന്, പി.ജി.മുരളീധരന്, പ്രണവ്, ശ്രീകാന്ത്, സന്ദീപ് എന്നിവര്‍ സംസാരിച്ചു. പ്രഥമാധ്യാപകന് അബ്ദുള്‍ അഫീല സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: