കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ മൊബൈല്‍ ഒപ്താല്‍മിക്ക് യൂണിറ്റും ടി.വി.കെ.സ്മാരക സമിതിയും ചെറുകുന്ന് ഗവ പ്രൈമറി ഹെല്‍ത്ത് സെന്ററും സംയുക്തമായി 27 ന് രാവിലെ 9 മണി മുതല്‍ 1 മണി വരെ ചെറുകുന്ന് ടാഗോര്‍ നിയത്തില്‍ സൗജന്യ നേത്രപരിശോധനാ ക്യാമ്പ് നടത്തും. പരിശോധനയില്‍ ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ ചെയ്തുകൊടുക്കും. നേത്ര പരിശോധനാ ക്യാമ്പ് കണ്ണൂര്‍ സര്‍വ്വകലാശാല മുന്‍ രജിസ്ട്രാര്‍ ഡോ.കെ.എച്ച്.സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ ജില്ലാ ഒപ്താല്‍മിക്ക് കോ-ഓര്‍ഡിനേറ്റര്‍ വി.വിജയന് അധ്യക്ഷത വഹിക്കും. ഡോ.സ്മിത സുരേഷ്, ഡോ.നീതു രാജ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ 9895675585 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: