തലശ്ശേരി: മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ ദിനേശന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2014 ഡിസംബര്‍ 23 ന് രാത്രി 9.30 ഓടെയാണ് ജ്വല്ലറിക്കകത്ത് ദിനേശനെ കൊലപ്പെടുത്തിയത്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും മാറിമാറി അന്വേഷണം നടത്തിയെങ്കിലും കേസിന് ഒരു തുമ്പും കണ്ടെത്താന്‍ സാധിക്കാതെ വന്നതിന്റെ അടിസ്ഥാനത്തില്‍ ദിനേശന്റെ സുഹൃത്തും അയല്‍വാസിയുമായ ഗോവിന്ദരാജ് എന്നയാളാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: