പന്തളം: കുളനട പഞ്ചായത്തിലെ പൈവഴി ജംഗ്ഷന് സമീപം മലയിടിഞ്ഞ പൊയ്കയില്‍ ഭാഗത്ത് നിന്നും കുളക്കര ജംക്ഷനു സമീപത്തു നിന്നും യാതൊരു നിയമങ്ങളും പാലിക്കാതെ മണ്ണ് കടത്ത് വ്യാപകമാകുന്നു.വീട് വെക്കുവാന്‍ എന്ന വ്യാജേന ഉദ്യോഗസ്ഥരെ കബളിപ്പിച്ചു മണ്ണ് മാഫിയയുടെ മണ്ണ് കടത്ത്പ്രദേശത്തെ ജനങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുകയാണ്.പൈവഴിയില്‍ നിന്നും വെട്ടിക്കുന്നു കോളനിയിലേക്കുള്ള ഇടിഞ്ഞു താറുമാറായ റോഡില്‍ കൂടി മണ്ണുമായി ടിപ്പറുകള്‍ മരണപ്പാച്ചില്‍ നടത്തുകയാണ്.ഇത് മൂലം അഗാധഗര്‍ത്തങ്ങള്‍ റോഡില്‍ രൂപപ്പെടുകയും ചെളി നിറഞ്ഞ് കാല് നടയാത്ര പോലും ദുഷ്കരമായിക്കുകയാണ്.
സ്കൂള്‍ സമയത്ത് ടിപ്പറുകള്‍ രാവിലെയും വൈകിട്ടും സമയക്രമം പാലിക്കണമെന്ന നിയമവും കാറ്റില്‍ പറത്തിയാണ് മണ്ണുമാഫിയയുടെ വിളയാട്ടം.പൈവഴി ജംക്ഷനു സമീപം എല്‍ പി,യു പി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.ഇവിടെയുള്ള കുട്ടികള്‍ ജീവന് പണയം വെച്ചാണ് സ്കൂളില്‍ പോകുന്നതും വരുന്നതും.ഇവിടെ നിന്നും കയറ്റിക്കൊണ്ടു പോകുന്ന മണ്ണ് ടിപ്പറിന്റെ അമിത വേഗത മൂലം റോഡില്‍ വീഴുകയും ചെയ്യുന്നു.ചെളി നിറഞ്ഞ ഈ ഭാഗത്ത് ഇരു ചക്ര വാഹനങ്ങളുടെ അപകടങ്ങള്‍ പതിവാണ്.പോലീസിന്റെ ഭാഗത്ത് നിന്നും കാര്യമായ ഒരു നടപടിയും ഉണ്ടാകുന്നില്ല എന്നും നാട്ടുകാര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: