അനാവശ്യ രോമവളര്‍ച്ചകൊണ്ട് വിഷമതകള്‍ അനുഭവിക്കുന്ന സ്ത്രീകള്‍ക്കൊരു അനുഗ്രഹമാണ് അമേരിക്കന്‍ ഇലക്ടോലൈസിസ്. ഇതിന്റെ മേധാവി ഒരു വനിതയാണ്, സില്‍ജി പൗലോസ്. ബിസിനസ്, രാഷ്ട്രീയം, സാമൂഹ്യസേവനം തുടങ്ങിയ മേഖലകളില്‍ ഇതിനോടകം തന്നെ ഇവര്‍ വ്യക്തിമുദ്രപതിപ്പിച്ചു കഴിഞ്ഞു. സംസ്ഥാനത്തെമ്പാടും അമേരിക്കന്‍ ഇലക്ട്രോലൈസിസിന് ബ്രാഞ്ചുകളുണ്ട്. സ്ത്രീകളുടെ രോമവളര്‍ച്ചയ്ക്ക് പരിഹാരമേകുന്ന ഈ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ സില്‍ജിയുടെ കഠിനാധ്വാനമുണ്ട്.
മൂവാറ്റുപുഴയില്‍ ജനിച്ച സില്‍ജി വിവാഹത്തിനുമുമ്പുതന്നെ സ്വന്തമായി ബ്യൂട്ടിപാര്‍ലര്‍ നടത്തിയിരുന്നു. കടുത്തുരുത്തി സ്വദേശിയും രാഷ്ട്രീയപ്രവര്‍ത്തകനുമായ കെ.എം. പൗലോസിന്റെ ഭാര്യയാകുന്നതോടെയാണ് സില്‍ജിയുടെ ജീവിതം പുതിയ ദിശയില്‍ പ്രയാണമാരംഭിച്ചത്. സ്വന്തം ജീവിതത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെടുത്താന്‍ മുഖത്തു പ്രത്യക്ഷപ്പെടുന്ന രോമത്തിന് പരിഹാരം കണ്ടെത്താനാണ് രണ്ടായിരത്തില്‍ സില്‍ജി അമേരിക്കയ്ക്ക് വിമാനം കയറിയത്. അവിടെ ഇലക്ട്രോലൈസിസ് ചികിത്സയ്ക്ക് വിധേയയായ സില്‍ജി, ഈ ചികിത്സാരീതിയിലെ നവീന മാര്‍ഗ്ഗങ്ങളെക്കുറിച്ച് വിദഗ്ധപഠനം നടത്തി ഇലക്ട്രോളജിസ്റ്റ് സര്‍ട്ടിഫിക്കറ്റ് സ്വായത്തമാക്കിയശേഷമാണ് തിരികെയെത്തിയത്. 2002 ലാണ് കടുത്തുരുത്തിയില്‍ അമേരിക്കന്‍ ഇലക്ട്രോലൈസിസ് എന്ന സ്ഥാപനം സില്‍ജി ആരംഭിക്കുന്നത്.
ലാഭം നേടുന്ന ബിസിനസായല്ല സില്‍ജി ഈ സംരംഭത്തെ കാണുന്നത്. അമിതരോമ വളര്‍ച്ചമൂലം ആത്മവിശ്വാസം നഷ്ടപ്പെട്ട സ്ത്രീകള്‍ക്ക് ഉപകാരപ്രദമെന്ന നിലയിലാണ് അമേരിക്കന്‍ ഇലക്ട്രോലൈസിസ് തുടങ്ങുന്നത്. പാര്‍ശ്വഫലങ്ങള്‍ ഇല്ല എന്നതാണ് ഈ ചികിത്സയുടെ മെച്ചം. ഈ ചികിത്സ തേടി ആവശ്യക്കാര്‍ എത്തിയതോടെ കോട്ടയത്തും മറ്റൊരു ബ്രാഞ്ച് തുടങ്ങി.
രോമങ്ങളുടെ അടിവേരുകള്‍ നശിപ്പിക്കുന്നതിലൂടെ അനാവശ്യരോമ വളര്‍ച്ച തടയുന്ന അമേരിക്കന്‍ ഇലക്ട്രോലൈസിസിനെക്കുറിച്ച് കൂടുതല്‍ കൂടുതല്‍ ആളുകള്‍ അറിയാന്‍ തുടങ്ങിയതിനെത്തുടര്‍ന്ന് നിരവധിപേരാണ് സില്ജിയെത്തേടിയെത്തിയത്. ആവശ്യക്കാരുടെ എണ്ണം കൂടിയതിനെത്തുടര്‍ന്നാണ് സില്‍ജി കോഴിക്കോട്ടും മലപ്പുറത്തും തൃശൂരും എറണാകുളത്തും തൊടുപുഴയിലും തിരുവനന്തപുരത്തും ബ്രാഞ്ചുകള്‍ ആരംഭിച്ചത്. ഇപ്പോള്‍ കേരളത്തിലും വിദേശത്തുമായി 19 ബ്രാഞ്ചുകളാണ് പ്രവര്‍ത്തിക്കുന്നത്. കടുത്തുരുത്തിയിലാണ് ഹെഡ് ഓഫീസ്.
ചികിത്സയ്ക്ക് എത്തുന്നവര്‍, നിര്‍ദ്ദേശിക്കുന്ന പ്രകാരം ചികിത്സ പൂര്‍ണമായും ചെയ്താല്‍ വീണ്ടും രോമവളര്ച്ചയുണ്ടാകില്ലെന്ന ഉറപ്പാണ് സില്‍ജി നല്‍കുന്നത്. രോമവളര്‍ച്ച വീണ്ടും ഉണ്ടാകുകയാണെങ്കില്‍ തുടര്‍ ചികിത്സ സൗജന്യമായിരിക്കും. പരിചയ സമ്പന്നരായ ഇലക്ട്രോളജിസ്റ്റാണ് ഇവിടെ ചികിത്സ നടത്തുന്നത്.
ഇതിനോടകം തന്നെ നിരവധി പുരസ്കാരങ്ങളും സില്ജിയെത്തേടിയെത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതല്‍ വൈക്കം വരെയുള്ള ജെസിഎ മേഖലയിലെ മികച്ച വനിതാ സംരംഭകയ്ക്കുള്ള പുരസ്കാരം, അമേരിക്കന്‍ മലയാളി അസോസിയേഷന്റെ ബിസിനസ് വുമണ്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. തനിക്ക് എല്ലാക്കാര്യത്തിലും പൂര്‍ണ പിന്തുണ നല്‍കുന്നത് ഭര്‍ത്താവാണെന്ന് സില്‍ജി പറയുന്നു. മാത്യൂസ്, തോമസ്, മരിയ എന്നിവരാണ് മക്കള്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഹെല്പ്ലൈന് നമ്പര്‍: 9447821355.
ഫോണ്‍ : 0484 6452888.
പ്രതികരിക്കാൻ ഇവിടെ എഴുതുക: