മുല്ലനേഴിയുടെ മകന് പ്രദീപന് മുല്ലനേഴിയുടെ നമുക്കൊരേ ആകാശം 9 ന് തീയറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. 12 തീയറ്ററുകളിലാണ് ആദ്യ പ്രദര്‍ശനം. 20 ശതമാനം ടിക്കറ്റ് നിരക്കില്‍ കുറവ് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ചലച്ചിത്ര വികസന കോര്പ്പറേഷന് തീയറ്ററുകളിലും ചെറുകിട തിയറ്ററുകളിലുമായിരിക്കും ആദ്യ പ്രദര്‍ശനം. 2006 ല്‍ ദേശീയ അവാര്‍ഡ് നേടിയ പുനര്‍ജന്മത്തിന്റെ നിര്‍മ്മാതാവായ എം.ജി വിജയനാണ് നിര്‍മ്മാതാവ്. കുട്ടികളില്‍ നിന്ന് മുതിര്‍ന്നവരിലേക്കുള്ള യാത്രയാണ് സിനിമ പ്രേക്ഷകരിലെത്തിക്കുന്നത്. ഒരു കുടുംബചിത്രമാണിതെന്ന് സിനിമാ പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. പത്രസമ്മേളനത്തില്‍ എം.ജി വിജയന്, പ്രദീപ് മുല്ലനേഴി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: