തിരുവനന്തപുരം: കിള്ളിപ്പാലത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള വിദേശ മദ്യവില്‍പ്പന കേന്ദ്രം ബിജെപിയും നാട്ടുകാരും സംയുക്തമായി ഉപരോധിച്ചു. ഗാന്ധിജയന്തി ദിനത്തില്‍ വിദേശ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ പൂട്ടണമെന്ന സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം.
കിള്ളിപ്പാലത്തെ ഔട്ട്ലെറ്റിനെ ചുറ്റിപ്പറ്റി നിരവധി പരാതികളാണ് നാട്ടുകാര്‍ക്കുള്ളത്. ഔട്ട്ലെറ്റില് നിന്നു മദ്യം വാങ്ങി അവിടെ വച്ച് ഉപയോഗിച്ച് മദ്യപാനികള്‍ പ്രദേശത്ത് സൈ്വര്യവിഹാരം നടത്തുകയാണ്. നിരവധി അക്രമങ്ങള്‍ മദ്യലഹരിയില്‍ ഇവിടെ നടക്കുന്നു. സന്ധ്യകഴിഞ്ഞാല്‍ കാല്‍നടയാത്രക്കാരായ സ്ത്രീകളെ മദ്യപാനികള്‍ ആക്രമിക്കുന്നത് പതിവാണ്. പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും ചില ഗുണ്ടാസംഘങ്ങളും ഇവിടുത്തെ ഔട്ട്ലെറ്റ് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പ്പന തുടങ്ങി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും പരാതിയുണ്ട്.
ബിജെപിയുടെ ഉപരോധത്തെ തുടര്‍ന്ന് ഫോര്‍ട്ട് എസി ഇടപെട്ട് കിള്ളിപ്പാലത്തെ ഔട്ട്ലെറ്റ് പൂട്ടുന്നത് സംബന്ധിച്ച വിഷയം ഇന്ന് നടക്കുന്ന ചര്‍ച്ചയിലൂടെ പരിഹരിക്കാമെന്ന ഉറപ്പിന്മേല് ഉപരോധം അവസാനിപ്പിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.ജെ.പത്മകുമാര്‍ ഉപരോധം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്, സെക്രട്ടറി അഡ്വ.മുരളി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ആറന്നൂര്‍ അഖില്‍, ജില്ലാ ജനറല്‍ സെക്രട്ടറി രാജാജി നഗര്‍ മഹേഷ്, വ്യാപാരി വ്യവസായി സംഘ് സംസ്ഥാന സെക്രട്ടറി ചാലമണി, ചാല സംരക്ഷണസമിതി സെക്രട്ടറി അഡ്വ. അജിത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: