വെളളമുണ്ട: ഭാരതീയജനതാപാർട്ടി വെളളമുണ്ട പഞ്ചായത്ത് പദയാത്രസമാപിച്ചു. പഞ്ചായത്തിലെ വിവിധ വാർഡ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ഏകദിന പദയാത്രകൾ വെളളമുണ്ട എട്ടേനാലിൽ സംഗമിച്ച് പ്രകടനമായി സമാപനവേദിയായ പത്താംമൈലിലാണ് സമാപിച്ചത്. സമാപനസമ്മേളനം ബിജെപി ജില്ലാഅധ്യക്ഷൻ കെ.സദാനന്ദൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ബാഹുലേയന് അധ്യക്ഷത വഹിച്ചു.നിയോജകമണ്ഡലം പ്രസിഡൻറ് സജിശങ്കർ,കർഷകമോർച്ച ജില്ലാ ഉപാധ്യക്ഷൻ വിജയൻകൂവണ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സി.എം ബാലകൃഷ്ണൻ,ബാലന് വലക്കോട്ടിൽ, കെ.കെ.തങ്കച്ചൻ, കൊല്ലിയിൽരാജൻ,ചന്ദ്രഭാനു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: