നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര സിഎസ്‌ഐ നെയ്യാറ്റിന്‍കര സെന്‍ട്രല്‍ ചര്‍ച്ചിന്റെ ദേവാലയ പ്രതിഷ്ഠയുടെയും സഭാദിനാഘോഷങ്ങളുടെയും പ്രോഗ്രാം നോട്ടീസില്‍ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഈഴക്കുളം റസിഡന്റസ് അസോസിയേഷന്‍ പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയതില്‍ റസിഡന്‍സ് അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് കമ്മറ്റിയോഗം പ്രതിഷേധിച്ചു. ജാതിമത വിഭാഗീയ ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന റസിഡന്‍സ് അസോസിയേഷന്‍ നാളിതുവരെ ഇത്തരം ആഘോഷങ്ങളില്‍ പങ്കെടുത്തിട്ടില്ലായെന്നും അംഗങ്ങളുടെ പൊതുവായ താത്പര്യങ്ങളും ക്ഷേമകാര്യങ്ങള്‍ക്കുമായി മാത്രമേ നിലകൊണ്ടിട്ടുള്ളുയെന്നും പ്രസിഡന്റ് സുനില്‍ വിശ്വവും സെക്രട്ടറി രാമമൂര്‍ത്തി ലക്ഷ്മി നാരായണന്‍ പോറ്റിയും അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: