തിരുവനന്തപുരം: സ്വാമി സത്യാനന്ദസരസ്വതിയുടെ 80-ാം ജയന്തി വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ ഒക്ടോബര്‍ 5, 6 തീയതികളിലായി ആഘോഷിക്കും.
5ന് കിഴക്കേക്കോട്ട തീര്‍ത്ഥപാദമണ്ഡപത്തില്‍ വൈകീട്ട് 4ന് ഭജന, 6ന് സത്യാനന്ദഗുരു സമീക്ഷ മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന് നായര്‍ ഉദ്ഘാടനം ചെയ്യും. ശ്രീരാമദാസമിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റി സംസ്ഥാന അദ്ധ്യക്ഷന്‍ സ്വാമി സത്യാനന്ദതീര്ത്ഥപാദ അദ്ധ്യക്ഷത വഹിക്കും. ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍, വിശ്വഹിന്ദു പരിഷത് ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. ജെ. മോഹന്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദസരസ്വതി ജയന്തി സന്ദേശം നല്‍കും. സ്വാമി സത്യാനന്ദസരസ്വതിയെക്കുറിച്ചുള്ള ‘യുഗപ്രഭാവന് എന്ന ഡിവിഡിയുടെ പ്രകാശനവും സമ്മേളനത്തില്‍ നടക്കും.
ഒക്ടോബര്‍ 6ന് ജയന്തി ദിനത്തില്‍ രാവിലെ ആരാധനയോടെ ചടങ്ങുകള്‍ ആരംഭിക്കും. തുടര്‍ന്ന് അഹോരാത്ര രാമായണ പാരായണം, ലക്ഷാര്‍ച്ചന, എന്നിവ നടക്കും. ശ്രീരാമദാസമിഷന്‍ അദ്ധ്യക്ഷന്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും. 7ന് രാവിലെ 3.30ന് ശ്രീരാമപട്ടാഭിഷേകത്തോടുകൂടി ജയന്തി ചടങ്ങുകള്‍ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: