കല്പറ്റ: പത്മപ്രഭാ പുരസ്കാര സമര്‍പ്പണത്തിന്റെ സംഘാടകസമിതിയായി. മാതൃഭൂമി ജില്ലാ ബ്യൂറോ അങ്കണത്തില്‍ ചേര്‍ന്ന ജില്ലയിെല സാമൂഹികസാംസ്കാരികരാഷ്ട്രീയ പ്രവര്‍ത്തകരുടെ വിപുലമായ യോഗം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് എ.പി. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു.
എം. ബാലഗോപാലന് അധ്യക്ഷത വഹിച്ചു. കെ.കെ. ഹംസ, ടി. സുരേഷ് ചന്ദ്രന്, എം. സുേരന്ദ്രന്, എ.പി. വാസുദേവന്‍നായര്‍, പ്രൊഫ.പി.സി. രാമന്‍കുട്ടി, പ്രീത ജെ. പ്രിയദര്‍ശിനി, മകാരം മത്തായി തുടങ്ങിയവര്‍ സംസാരിച്ചു.
മാതൃഭൂമി സ്പെഷ്യല്‍ കറസ്പോണ്ടന്റ് ടി.വി. രവീന്ദ്രന് സ്വാഗതവും സര്‍ക്കുലേഷന്‍ എക്സിക്യൂട്ടീവ് എന്‍. രവീന്ദ്രന് നന്ദിയും പറഞ്ഞു.
ചെയര്‍മാനായി ഏച്ചോം ഗോപിയെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: