കല്‍പ്പറ്റ: എന്ന് നിന്റെ മൊയ്തീന് എന്ന സിനിമക്കെതിരെയുള്ള ആരോപണങ്ങള്‍
അവജ്ഞയോടെ തള്ളിക്കളയുന്നതായി സംവിധായകന് ആര് എസ് ബിമല്‍.
. കല്‍പ്പറ്റ പ്രസ്ക്ലബില്‍ മുഖാമുഖം പരിപാടിയില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം.
വി പി മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥ കേവലം ഒരു സിനിമയില്‍
ഒതുങ്ങുന്നതല്ല. ഈ പരിമിതി കൊണ്ടുതന്നെ പ രമാവധി കാര്യങ്ങള്‍ പറയാന്‍
ശ്രമിച്ചിട്ടുണ്ട്. മൊയ്തീന് മുക്കത്തെ ഹീറോയാണ്. സിനിമയില്‍ പറയാത്ത
ഒരുപാട് കഥകള്‍ അദ്ദേഹത്തിനുണ്ട്. ഇക്കാര്യങ്ങളെല്ലാം പലരുമായി ചര്‍ച്ച
ചെയ്താണ് സിനിമയിലേക്ക് കടന്നത്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ ആരോപണങ്ങള്‍
മറ്റെന്തോ താല്‍പ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ളതാണ്. ഒരു തരത്തിലും അത് തങ്ങളെ
ബാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കാഞ്ചനക്കും സിനിമയെ സംബന്ധിച്ച് ഒരു
അഭിപ്രായ വ്യത്യാസവും ഇല്ല. ഈ സിനിമ തനിക്ക് വാക്കുകള്‍ക്ക് അതീതമായ
വൈകാരികതയാണ് സമ്മാനിച്ചതെന്നും വി പി റഷീദ് പറഞ്ഞു. റഷീദിന്റെ
മകനും സിനിമയിലെ ബാലനാടനുമായ റോഷനും മുഖാമുഖത്തില്‍
പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: