ബത്തേരി : വാടകനിയന്ത്രണം സംബന്ധിച്ച് സംസ്ഥാന നിയമസഭയുടെ വര്‍ഷകാല സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്ല് പാടെ ഉപേക്ഷിക്കണമെന്ന് കേരളാ ബില്‍ഡിങ്ങ് റെന്റ്ഹോള്ഡേഴ്സ് അസ്സോസിയേഷന് സംസ്ഥാന നേതാക്കള്ബത്തേരിയില് പത്രസമ്മേളനത്തിലാവശ്യപ്പെട്ടു. 1965 ലെ വാടക നിയന്ത്രണ നിയമം കുടിയാന് നല്കുന്ന നിയമ സംരക്ഷണം ഇല്ലാതാക്കുന്ന പുതിയ ബില്ല് വ്യാപരികള്‍ക്കും മറ്റ് വാടക കുടിയാന് മാര്‍ക്കും കോടതിയെ സമീപിക്കാനുളള ജനാധിപത്യപരമായ അവകാശത്തേയും നിഷേധിക്കുന്നതാണ്. വാടക കുടിയാനെ കെട്ടിടഉടമകളുടെ അടിമകളാക്കുന്ന വ്യവസ്ഥകളാണ് പുതിയ ബില്ലിലുളളത്. വാടകക്കാരെ അന്യായമായി കുടിയിറക്കാനും ഭീമമായ വാടക വര്‍ദ്ധനവിനുമെല്ലാം ഇത് കാരണമാകും.
പുതിയ ബില്ലിനെതിരെ ബഹുജനാഭിപ്രായം രൂപീകരിക്കുന്നതിന്റെ ഭാഗമായി വ്യാപകമായ പ്രചാരണ പരിപാടികള്‍ക്ക് സംഘടന നേത്യത്വം നല്‍കും.
പത്രസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡണ്ട് സുഭാഷ് അയ്യേത്ത്, എം.പ്രമോദ്, കെ വിനോദ്, എം.രാജേഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: