ബത്തേരി : പൂതാടി ഗ്രാമ പഞ്ചായത്തിലെ ഭരണ-പ്രതിപക്ഷ മുന്നണികള്‍ കൂട്ടകച്ചവടക്കാരാണെന്നും ഇവരുടെ പ്രധാന പ്രവര്‍ത്തനം പൊതുമുതല്‍ വീതംവെക്കലാണെന്നും ബിജെപി കുറ്റപ്പെടുത്തി. ജനങ്ങളുടെ ഈ ധാരണ ശരിവയ്ക്കുന്നതാണ് തൂത്തിലേരി-ചെറുകണ്ണി പാലങ്ങളുടെ തകര്‍ച്ച വിളിച്ചോതുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. പാലങ്ങളുടേയും പൊതു നിരത്തുകളുടേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കിട്ടുന്ന ഓരോ ഫണ്ടുകളും വീതം വെയ്ക്കുന്നതില്‍ ഇരുമുന്നണികളും കൈകോര്‍ത്തതിന്റെ ഫലമാണ് മഴ പെയ്യുമ്പോള്‍ പാലങ്ങള്‍ ഒലിച്ചുപോകുന്നത്.
തകര്ന്നപാലങ്ങള് അടിയന്തിരമായി പുതുക്കിപണിയുക, താത്ക്കാലി യാത്രാസംവിധാനം ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി ജെപി പ്രവര്‍ത്തകര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.
ബത്തേരി നിയോജക മണ്ഡലം പ്രസിഡണ്ട് കെ. പി.മധു ഉദ്ഘാടനം ചെയ്തു. എന്‍.ബി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ഗി.ഡി.അഖില്‍ ചന്ദ്രന്, രജ്ഞിത്ത് കുമാര്‍, ആര്.ഷാജി, കെ.ആര്.ബിനീഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: