പത്തനംതിട്ട: നഗരസഭയുടെ ആധുനിക ലൈബ്രറി പ്രവര്‍ത്തനം തുടങ്ങി. ശിലാസ്ഥാപനം നടത്തി നാല് മാസംകൊണ്ടാണ് ലൈബ്രറി കെട്ടിടം പൂര്‍ത്തിയാക്കിയത്. മൂന്നു നിലകളുള്ള ലൈബ്രറി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഒരുക്കിയിട്ടുള്ളത്. ഇവയുടെ നിര്‍മാണപ്രവര്‍ത്തനം തുടരുന്നതേയുള്ളു.
സാംസ്കാരികരംഗത്ത് പുത്തനുണര്‍വ് നല്കാന് നഗരസഭയുടെ ലൈബ്രറിക്ക് കഴിയുമെന്ന് ഉദ്ഘാടനം ചെയ്ത രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന് പറഞ്ഞു. ചെയര്മാന് അഡ്വ. എ.സുരേഷ്കുമാര്‍ അധ്യക്ഷതവഹിച്ചു. ബെന്ന്യാമിന് മുഖ്യപ്രഭാഷണം നടത്തി. പി.മോഹന്‍രാജ്, കൈപ്പട്ടൂര്‍ തങ്കച്ചന്, ആനി സജി, കെ.ജാസിംകുട്ടി, എം.സി.ഷെരീഫ്, കുഞ്ഞൂഞ്ഞമ്മ വര്‍ഗീസ്, കെ.ആര്.അരവിന്ദാക്ഷന് നായര്‍, വത്സന് ടി.കോശി, കെ.ആര്.അജിത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: