തിരുവനന്തപുരം: ചാക്ക്ലേറ്റ് ഫിലിംസിന്റെ ബാനറില്‍ സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന ‘താങ്ക്യു വെരിമച്ച്’ എന്ന ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിച്ചു. തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിന്റെ ബാനര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചത് എം.എ.ബേബി എം.എല്‍.എ.യും അനുഗ്രഹപ്രഭാഷഷണം നടത്തിയത് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാലുമായിരുന്നു.
കെ.എസ്. എഫ്.ഡി.സി. ചെയര്മാന് രാജ്മോഹന്‍ ഉണ്ണിത്താന്, എ.ഡി.ജി.പി. ഋഷിരാജ് സിംഗ് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ചിത്രത്തിന്റെ തിരക്കഥാകൃത്തും മംഗളം പബ്ലിക്കേഷന്‍സിന്റെ സി.ഇ.ഒ.യും തിരുവനന്തപുരം പ്രസ് ക്ലബ്ബ് പ്രസിഡന്റുമായ ആര്.അജിത് മറുപടി പ്രസംഗം നടത്തി.
ലെന, ബാബു നമ്പൂതിരി, ഇന്ദ്രന്‍സ്, കലാശാല ബാബു, മുകുന്ദന്, ടോണി, ദിനേശ് പണിക്കര്‍, മാസ്റ്റര്‍ ശബരീകൃഷ്ണ എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറ ശശി രാമകൃഷ്ണ. പി.ആര്.ഒ അജയ് തുണ്ടത്തില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: