ബാലരാമപുരം: അന്തിയുറങ്ങാന്‍ സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്ത നിര്‍ദ്ധന കുടംബം അകാലത്തില്‍ പൊലിഞ്ഞ മകളുടെ കണ്ണുകള്‍ ദാനം ചെയ്ത മാതൃകയായി. ബാലരാമപുരം ആര് സി സ്ട്രീറ്റില്‍ തോട്ടത്തു വിളാകത്തു വീട്ടില്‍ പുഷ്പദാസ്-ലിറ്റില്‍ഫഌവര്‍ ദമ്പതികളുടെ മകള്‍ എല്‍.പി. ലിന്‍സി(10)യുടെ കണ്ണുകളാണ് ദാനം ചെയ്തത്. ജന്മനാ ശാരീരികമായും മാനസികമായും വൈകല്യമുള്ള ലിന്‍സി ബാലരാമപുരം ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിനിയാണ്. അധ്യാപകര്‍ പലപ്പോഴും വീട്ടില്‍ എത്തിയാണ് ക്ലാസ്സ് എടുത്തിരുന്നത്. ഒരു മാസം മുമ്പ് ശ്വാസ തടസ്സം മൂലം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 12 മണിയോടെ മരിച്ചു. നേത്രദാനത്തിനു നേരത്തെ കണ്ണാശുപത്രിയില്‍ സമ്മതപത്രം നല്‍കിയിരുന്നു. വിവരം അറിയിച്ചതനുസരിച്ച് കണ്ണാശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ എത്തി കണ്ണുകള്‍ എടുത്തു. കണ്ണുകള്‍ ആര്‍ക്ക് നല്കിയാലും അത് മറ്റുള്ളവര്‍ക്ക് പ്രയോജനം ചെയ്യണമെന്ന് പുഷ്പദാസ് പറഞ്ഞു. കയറിക്കിടക്കാന്‍ സ്വന്തമായി വീടില്ലാത്ത പുഷ്പദാസ് സഭ നല്കിയ വാടക കെട്ടിടത്തിലാണ് കഴിയുന്നത്. മൃതദേഹം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ സംസ്കരിച്ചു. സഹോദരന് ജിജോ ബാലരാമപുരം ഗവ. ഹയര്‍സെക്കന്ററി സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യര്‍ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: