ചെന്നൈ:ഏറെ കാത്തിരിപ്പുകള്‍ക്കു ശേഷം വിജയ് ചിത്രം പുലി പ്രദര്‍ശനത്തിനെത്തി. വ്യാഴാഴ്ച പുലര്‍ച്ചെ റിലീസ് ചെയ്യുമെന്ന് കരുതിയിരുന്ന ചിത്രം ഏറെ വൈകിയാണ് കേരളത്തില്‍ റിലീസ് ചെയ്തത്. അതേസമയം തമിഴ്നാട്ടിലെ തിരുച്ചിയില്‍ ചിത്രം ഒമ്പതു മണിയോടെ റിലീസ് ചെയ്തു.
യുഎഫ്ഒ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് റിലീസ് വൈകിയതെന്നാണ് വിവരം. വിജയിയുടെയും പുലിയുടെ മറ്റ് അണിയറ പ്രവര്‍ത്തകരുടെയും വീട്ടില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് റിലീസ് വൈകിയത്.
അതേസമയം ചിത്രം റിലീസ് ചെയ്യാന്‍ വൈകുന്നതിനെ തുടര്‍ന്ന് വിജയ് ആരാധകര്‍ പ്രതിഷേധിച്ചു. കേരളത്തിലുള്‍പ്പെടെ മൂവായിരത്തിലധികം തിയെറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: