ബത്തേരി : ഭരണഘടന ഉറപ്പുനല്‍കുന്ന വിദ്യാഭ്യാസ അവകാശത്തിനുവേണ്ടി ആര്‍എംഎസ്എ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന ധര്‍മ്മ സമരത്തില്‍ ഒരമ്മയെന്ന നിലയില്‍ താനും കൂടെ ഉണ്ടാകുമെന്ന് ബീനാച്ചിയിലെ സമരപ്പന്തലില്‍ എത്തിയ ബിജെപി ദേശീയ നിര്‍വ്വാഹകസമിതി അംഗം ശോഭാ സുരേന്ദ്രന് കുട്ടികള്‍ക്ക് ഉറപ്പുനല്‍കി.
സംസ്ഥാനഗവ ണ്മെന്റ് തുടരുന്ന കുറ്റകരമായ അവഗണനയാണ് രണ്ടര വര്‍ഷമായിട്ടും ഈ വിദ്യാലയത്തില്‍ അദ്ധ്യാപകരില്ലാതെ പോകാന്‍ കാരണം. ഇത്തരം വിദ്യാലയങ്ങളെ സംരക്ഷിക്കാ ന് കഴിയില്ലെങ്കില്‍ വിവരം രേഖാമൂലം കേന്ദ്രത്തെ അറിയിക്കാന്‍ കേരളാസര്‍ക്കാര്‍ തയ്യാറാകണം. അതിനുകഴിയാത്ത അബ്ബദുറബ് മന്ത്രിപ്പണി അവസാനിപ്പിക്കന്‍ തയ്യാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു. നാട്ടിലെ മുഴുവന്‍ ജനവിഭാഗങ്ങളുടേയും ധാര്‍മ്മിക പിന്തുണയുളള സമരമായി ഇത് മാറിയിട്ടും ചില ലീഗ്നേതാക്കള്‍ ഈ സമരത്തോട് പുലര്‍ത്തുന്ന സമീപനം ജനം തിരിച്ചറിഞ്ഞുകഴിഞ്ഞെന്നും അവര്‍ പറഞ്ഞു. ഇന്നലെരാവിലെ കല്‍പ്പറ്റ ജി ല്ലാകളക്ടറേറ്റിന് മുന്നില്‍ വി ദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തെ അഭിസംബോധന ചെ യ്തശേഷമാണ് ശോഭാ സുരേന്ദ്രന് ബീനാച്ചിയിലെത്തിയത്. ഇവരോടൊപ്പം കര്‍ഷകമോര്‍ച്ച ദേശീയ സെക്രട്ടറി പി.സി.മോഹനന് മാസ്റ്റര്‍, മണ്ഡലം പ്രസിഡണ്ട് കെ.പി മധു, പ്രശാന്ത്മലവയല്‍ ദീനദയാല്‍, ടി.ആര്.അശോകന് തുടങ്ങിയവരും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: