കല്‍പ്പറ്റ : ഒരേസമയം രണ്ട് വാഹനങ്ങളില്‍ സഞ്ചരിച്ച് ഹുസൂര്‍ ശിരസ്തദാര്‍. സര്‍ക്കാര്‍ ഉത്തരവ് മറികടന്ന് കല്പറ്റയില്നിന്നു കോഴിക്കോട്ടേക്കും തിരിച്ചും ഔദ്യോഗികവാഹനത്തില്‍ യാത്രകള്നടത്തി ഡപ്യൂട്ടികലക്ടര്‍. വയനാട്കലക്ടറേറ്റില് ധനവകുപ്പ് നടത്തിയ വാഹനപരിശോധനയില്‍ കണ്ടെത്തിയതാണ് ഈ ക്രമക്കേടുകള്‍. ജില്ലാആസ്ഥാനത്ത് ഡപ്യൂട്ടികലക്ടറായിരിക്കെ പി.അറുമുഖനും ഹുസൂര്‍ ശിരസ്തദാറായിരിക്കെ പി.പി.കൃഷ്ണ ന്കുട്ടിയുമാണ് ഔദ്യോഗികവാഹനങ്ങള്‍ ദുരുപയോഗംചെയ്തത്. ഇരുവര്ക്കുമെതിരെവകുപ്പുതല നടപടിയും പിഴയുംശുപാര്ശ ചെയ്തിരിക്കയാണ് ധനവകുപ്പ്.
കലക്ടറേറ്റിലെ വാഹനങ്ങ ള്‍ ഉദ്യോഗസ്ഥര്‍ സ്വകാര്യആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നുവെന്ന പരാതിയില്‍ ധനവകുപ്പിന്റെ സ്ക്വാഡ് ഏതാനും വാഹനങ്ങളുടെ ലോഗ്ബുക്കുകള്‍ വിശദമായിപരിശോധിച്ചപ്പോഴാണ് ക്രമക്കേടുകള്‍ പുറത്തായത്.
ഓടിയ ദൂരത്തില്‍ കൃത്രിമംകാണിച്ച് പണം തട്ടുന്നതായും ബോധ്യപ്പെട്ട ധനവകുപ്പ് ദിവസവേതനക്കാരായ മുഴുവന്‍ ഡ്രൈവര്‍മാരെയും പിരിച്ചുവിട്ട് ഒഴിവുകളില്‍ പിഎസ്സി ലിസ്റ്റ്നിലവിലുണ്ടെങ്കില് അതി ല്‍നിന്നോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേനയോ നിയമനം നടത്തുന്നതിനു അടിയന്തരനടപടി സ്വീകരിക്കണമെന്ന് ശുപാര്‍ശ ചെയ്തിട്ടുണ്ട്. രാത്രിസമയം യാത്രകള്‍ നടത്തിയതായി ലോഗ് ബുക്കില്‍ എഴുതി ചില ഡ്രൈവര്‍മാര്‍ അധികവേതനം പറ്റുന്നതും ധനവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
കലക്ടറേറ്റില്‍ കെഎല്‍12 എച്ച്3333, കെ.എല്‍.1 2.എഫ്.391 5 നമ്പര്‍ വാഹനങ്ങളുടെ വിവരം കൈകാര്യം ചെയ്യുന്ന എല്‍ സെക്ഷന്‍ ക്ലാര്‍ക്ക്, സൂപ്പര്‍വൈസറി ഉദ്യോഗസ്ഥര്‍ എന്നിവരെ കര്‍ശനമായി താക്കീതുചെയ്യണമെന്നതാണ് ധനവകുപ്പിന്റെ മറ്റൊരു ശുപാര്‍ശ. ഈ ഉദ്യോഗസ്ഥര്‍ പരിശോധനാ വിഭാഗത്തിനു ആവശ്യമായ വിവരം യഥാസമയം ലഭ്യമാക്കുന്നതില്‍ വീഴ്ച വരുത്തിയിരുന്നു. മറ്റു കണ്ടെത്തലുകള്‍: കലക്ടറേറ്റില്‍ സര്‍ക്കാര്‍ നിഷ്കര്ഷിച്ചതുപ്രകാരം വാഹന രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നില്ല. ലോഗ് ബുക്ക് അല്ലാതെ ഓരോ വാഹനത്തിനും ചെലവാകുന്നഇന്ധനം, അറ്റകുറ്റപ്പണികള്‍ എന്നിവ സംബന്ധിച്ച രേഖകള്‍ ഇല്ല. വാഹനങ്ങളുടെ മാസഇന്ധനപരിധി നിശ്ചയിട്ടില്ല. ഉദ്യോഗസ്ഥര്‍ ലോഗ്ബുക്കില്‍ പേര്, യാത്രയുടെ വിശദവിവരം എന്നിവ രേഖപ്പെടുത്തുന്നില്ല. ഔദ്യോഗിക അനുമതിയില്ലാതെ അറ്റന്‍ഡര്‍ മുതല്‍ മുകളിലേക്കുള്ള എല്ലാ ഉദ്യോഗസ്ഥരും സര്‍ക്കാര്‍ വാഹനം യഥേഷ്ടം ഉപയോഗിക്കുന്നു. ലോഗ്ബുക്കില്‍ രേഖപ്പെടുത്തുന്ന ദൂരത്തിലും സമയത്തിലും തിരുത്തലുകള്‍ നടത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: