ബത്തേരി : മാഫിയകള്‍ക്ക് ഭൂമി പതിച്ചുനല്കരുതെന്നും തോട്ടം മേഖലയിലെ ഭൂമി മൂന്ന് സെന്റില്‍ കുറവുള്ള പട്ടികജാതിക്കാര്‍ക്കും മറ്റ് ഭൂരഹിതരായവര്‍ക്കും വീട് വെക്കാനുള്ള ഭൂമി പതിച്ചുനല്‍കണമെന്നും കേരളാ സംസ്ഥാന പട്ടികജാതി മണ്ണാന്‍ സമാജം ബത്തേരി താലൂക്ക് യോഗം ആവശ്യപ്പെട്ടു.
ബിരുദകോഴ്സുകളില്‍ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗം വിദ്യാര്‍ത്ഥികള്‍ സീറ്റ് ലഭിക്കാതെ വിഷമിക്കുകയാണ്. ഇതിന് എത്രയുംപെട്ടന്ന് പരിഹാരം ഉണ്ടാക്കണം. ഉന്നതവിദ്യാഭ്യാസത്തിന് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപന്റ് ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് പി.വി.ബാബു അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് ആര്.എം.സദാനന്ദന്, ജില്ലാസെക്രട്ടറി പി.വി.രാജന്, വി.സി.രാജു, എം.കുമാരന്, സുഭാഷ് കല്‍പ്പറ്റ, സന്തോഷ്, ചന്ദ്രശേഖരന്, രാധാകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: