തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് കാഞ്ഞിരംപാറ ശാസ്താക്ഷേത്രത്തിനു നേരെ പോലിസ് അതിക്രമം. പൂജാരിയെ തല്ലിച്ചതച്ചു. ഗണപതിഹോമംകുണ്ഠം ചവിട്ടി നശിപ്പിച്ചു. ഇന്നലെ വൈകുന്നേരം ആറു മണിയോടെയാണ് പേരൂര്‍ക്കട സിഐ സുരേഷ്ബാബുവും വട്ടിയൂര്‍ക്കാവ് എസ്ഐ അനുപ്ചന്ദ്രന്റെയും നേതൃത്വത്തിലുള്ള പോലീസ് സംഘം ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി അക്രമം കാട്ടിയത്.
കാഞ്ഞിരംപാറ കോളനി നിവാസികളുടേതാണ് ശാസ്താക്ഷേത്രം. ഇതിനു സമീപത്തായി ആര്‍എസ്പിയുടെ ഒരു സ്മാരകം നിലനില്ക്കുന്നു. കാടു പിടിച്ച് കിടക്കുന്ന സ്മാരകത്തില്‍ ഇഴജന്തുക്കള്‍ താവളമാക്കിയിട്ടുണ്ട്. ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഭീഷണി ആയതിനാല്‍ ക്ഷേത്ര ചുറ്റുപാട് ഭക്തജനങ്ങള്‍ കാടു വെട്ടിതെളിച്ച് വൃത്തിയാക്കി. സിപിഎമ്മിലെ ചിലര്‍ പോലീസില്‍ സ്മാരകം കൈയ്യേറി എന്ന് അറിയിക്കുകയായിരുന്നു. ആര്‍എസ്പി പ്രവര്‍ത്തകരാരും കോളനിയില്‍ ഇല്ല. സ്ഥലത്തെത്തിയ പോലീസ് സംഘം കാര്യം തിരക്കാതെ ക്ഷേത്രത്തിലേക്ക് കയറി കണ്ണില്‍ കണ്ടതിനെ എല്ലാം തച്ചുടച്ച ശേഷം പൂജാരിയെ മര്‍ദ്ദിച്ചു. വിവരം അറിഞ്ഞ് ഭക്തജനങ്ങള്‍ എത്തിയതോടെ പന്തികേട് മനസ്സിലാക്കി പോലീസ് പിന്‍വാങ്ങി. തുടര്‍ന്ന് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ കോളനി നിവാസികള്‍ റോഡ് ഉപരോധിച്ചു. കണ്‍ട്രോണ്‍മെന്റ് എസി സുരേഷ്കുമാര്‍ സ്ഥത്തെത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാമെന്ന ഉറപ്പിന്മേല് ഉപരോധം അവസാനിപ്പിച്ചു രണ്ടു മണിക്കൂറോളം റൂട്ടില്‍ ഗതാഗതം സ്തംഭിച്ചു. സംഘപരിവാര്‍ പ്രവര്‍ത്തകരായ പി. സുധാകരന്, വി.വി. രാജേഷ്, സന്ദീപ് തമ്പാനൂര്‍, രാജേഷ്, വിനോദ്, രാധാകൃഷ്ണന് തുടങ്ങിയവര്‍ ഉപരോധത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: