പുല്‍പ്പള്ളി : ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തില്‍ നടന്ന അലന് തിലക് ഇന്റര്‍ ഡോജോ കരാത്തെ ചാമ്പ്യന്‍ഷിപ്പില്‍ ബ്ലാക്ക് ബെല്‍റ്റ് വിഭാഗത്തില്‍ പുല്‍പ്പള്ളി അലന് തിലക് കരാത്തെ സ്കൂള്‍ ജേതാക്കളായി. സീനീയര്‍ വിഭാഗത്തില്‍ പാടിച്ചിറ അലന് തിലക് കരാത്തെ സ്കൂളും, ജൂനിയര്‍ വിഭാഗത്തില്‍ മാരപ്പന്മൂല അലന് തിലക് കരാത്തെ സ്കൂളും, സബ് ജൂണിയര്‍ വിഭാഗത്തില്‍ പെരിക്കല്ലൂര്‍ അലന് തിലക് കരാത്തെ സ്കൂളും വിജയികളായി.
ടൂര്‍ണമെന്റിന്റെ ഉദാഘാടനം പുല്‍പ്പള്ളി എസ്.ഐ കെ.അജിത്ത് നിര്‍വഹിച്ചു. ജില്ലാ കരാത്തെ അസോസിയേഷന് സെക്രട്ടറി ഗ്രിഗറി വൈത്തിരി അധ്യക്ഷത വഹിച്ചു. നവീന്‍ പോള്‍, എന്‍.എന്‍ ചന്ദ്രബാബു, ബാബു വട്ടോളി എന്നിവര്‍ സംസാരിച്ചു. ജില്ലാ കരാത്തെ അസോസിയേഷന് പ്രസിഡന്റ് പി.വി സുരേഷ് സമ്മാനദാനം നിര്‍വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: