അലസസായാഹ്നങ്ങള്ക്കറുതിവരുത്തി
അരുണോദയമാകുന്നെന്റെ ഹൃദയത്തില്‍ നീ
അറവുമാടിനെ കൊല്ലരുതെന്നും
അറിവുറവുകള്‍ തകര്‍ക്കരുതെന്നും
അതിമനോഹരവചനങ്ങളാലരുളുന്നു നീ…
വെറ്റിലയില്‍ ചുണ്ണാമ്പു തേയ്ക്കുമ്പോള്‍
നാട്ടാരില്പ്പെടാതൊറ്റയ്ക്കു വന്ന്
നാട്ടുവഴികള്‍ മറക്കരുതെന്നും
നാട്ടുകാവുകള്‍ വെട്ടരുതെന്നും
നാട്ടുക്ഷേത്രത്തിലിത്തിരി നേരം
നാരായണമന്ത്രം ജപിക്കണമെന്നും
നാട്ടുമൊഴിപ്പച്ചയാകുന്നു നീ…
പുഴക്കരയിലെ മണല്‍പ്പരപ്പില്‍
പുതുതായൊന്നും നേടുവാനില്ലാതെ
പുതിയകാലത്തെ നോക്കിയിരിക്കുമ്പോള്‍
പുഞ്ചവയല്താണ്ടിയെത്തുന്ന കാറ്റായെന്റെ
പുല്ലാങ്കുഴലില്‍ നവരാഗമാകുന്നു നീ…
ആരോരുമറിയാതരികിലെത്തി
ആലോലമായെന്നെ തഴുകുന്ന
ആനമസ്തകം ചിന്നിച്ചിതറുമ്പോഴൊക്കെ
ആര്ത്തനാദത്താലെന്നെയുണര്ത്തുന്ന
ആദിയില്ലാത്തോനേ ആധിയകറ്റുന്നോനേ
ആരാണു നീ… ആരാണു നീ…
പ്രതികരിക്കാൻ ഇവിടെ എഴുതുക: