പാലക്കാട്: സ്വകാര്യസ്ഥാപനത്തിലെ ജിവനക്കാരിയെദുരൂഹസാഹചര്യത്തില് കാണാതായതായി പരാതി. കൊല്ലം കുന്നിക്കോട് ചൂരക്കുഴി സരസ്വതിയുടെ മകള്‍ സന്ധ്യ(20)യെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായതായി പാലക്കാട് ടൗത്ത് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചത്. പാലക്കാട് ചന്ദ്രനഗര്‍ വൈറ്റ് കോണ്‍ മാര്‍ക്കറ്റിംഗ് കമ്പനിയിലെ ജീവനക്കാരിയാണ് കാണാതായ സന്ധ്യ.
ഞായറാഴ്ച രാവിലെ കറി പൗഡര്‍ ഉല്പന്നങ്ങള് വില്പന നടത്താന്‍ ഷൊര്‍ണൂര്‍ ഭാഗത്തേക്ക് പോയതായിരുന്നു. വാണിയംകുളത്ത് എത്തിയതായി ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലിലെ ഒരു ജീവനക്കാരന്റെ ഫോണില്‍ നിന്ന് മാനേജരുടെ ഫോണിലേക്ക് പെണ്‍കുട്ടി വിളിച്ചറിയിച്ചിരുന്നു. വാണിയംകുളം, വരിക്കശേരി ഭാഗങ്ങളില്‍ ഈ പെണ്‍കുട്ടിയെ കണ്ടതായും വിവരമുണ്ട്.
ഒറ്റപ്പാലം-വരിക്കാശേരി റൂട്ടിലോടുന്ന ബസില്‍ വൈകീട്ട് ഏഴരയോടെ ഒറ്റപ്പാലം സ്റ്റാന്റില്‍ വന്നിറങ്ങിയതായി കണ്ടക്ടര്‍ പറയുന്നു. പോലീസ് അന്വേഷിച്ചുവരികയാണ്. സാമൂഹികവിരുദ്ധരുടെ കൈകളില്‍ അകപ്പെടാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. ഈ പെണ്‍കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9497980637 എന്ന നമ്പറില്‍ അറിയിക്കണമെന്ന് പാലക്കാട് ടൗണ്‍ സൗത്ത് എസ്.ഐ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: