പാലക്കാട്: വോട്ടുബാങ്ക് ലക്ഷ്യമിട്ട് മുസ്ലീം-ക്രൈസ്തവ ആഘോഷങ്ങളും മറ്റും ആഘോഷിക്കുന്ന സിപിഎം ഹൈന്ദവതാത്പര്യങ്ങളെ അവഹേളിക്കുകയാണെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. ജില്ലയിലെ സിപിഎം അക്രമങ്ങള്‍ക്കും പോലീസ് നിഷ്ക്രീയത്വങ്ങള്ക്കുമെതിരെ സംഘപരിവാര്‍സംഘടനകള്‍ സംഘടിപ്പിച്ച കളക്ട്രേറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശയപരമായി ജനങ്ങളെ സ്വാധീനിക്കുകയെന്നതാണ് യഥാര്‍ത്ഥ പ്രവര്‍ത്തനരീതി. നെഹ്റുവിനു ശേഷം ഇഎംഎസ് പ്രധാനമന്ത്രിയാകുമെന്ന് സിപിഎം ഒരുകാലത്ത് മുദ്രാവാക്യം വിളിച്ചിരുന്നു. ആ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരാള്‍ക്കുപോലും ഭരണകൂടത്തിന്റെ അടുത്തുപോലും എത്താന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. മിക്ക രാജ്യങ്ങളും കമ്മ്യൂണിസം ഉപേക്ഷിച്ചു. ഒരു കമ്മ്യൂണിസ്റ്റ് ആശയം പോലും ചൈനയിപ്പോള്‍ സൂക്ഷിക്കുന്നില്ല. ആശയ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ മൂലം ബംഗാളില്‍ നിന്ന് സിപിഎം തുടച്ചുനീക്കപ്പെട്ടു. ത്രുപുരയിലെ സിപിഎം പ്രഭാവവും വളരെ കുറഞ്ഞു. കേരളത്തിന്റെ ഒരുമൂലയില്മാത്രമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒതുങ്ങി.
അപചയം സംഭവിക്കുമ്പോള്‍ മറ്റുള്ളവരെ കുറ്റപ്പെടുത്തിട്ടിയിട്ട് കാര്യമില്ല. സിപിഎമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ ദേശീയ വിരുദ്ധവും, സാംസ്ക്കാരിക വിരുദ്ധവും ഹൈന്ദവ വിരുദ്ധവുമായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ജനങ്ങള്‍ക്ക് നല്ലൊരു നേതാവിനെയാണ് പ്രധാനമന്ത്രിയായി ലഭിച്ചിരിക്കുന്നത്. ഭ്രാന്തമായ ചിന്തയുടെ ഫലമായി സിപിഎം എന്തൊക്കയൊ കാണിച്ചുകൂട്ടുന്നു. പാര്‍ട്ടി പ്ലീനത്തില്‍ പ്രവര്‍ത്തകര്‍ നിലനിര്‍ത്തേണ്ട മര്യാദകളെക്കുറിച്ച് നിര്‍ദ്ദേശം നല്‍കിയിരുന്നു,. ഭൗതികവാദത്തില്‍ അടിസ്ഥാനപ്പെടുത്തി ജീവിക്കണമെന്ന് ആഹ്വാനം ചെയ്ത പാര്ട്ടിയിന്നിപ്പോള് ഗണേശോത്സവവും ശ്രീകൃഷ്ണജയന്തിയും ആഘോഷിക്കുന്നു. അപഹാസ്യമായ രീതിയിലേക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തരംതാഴ്ന്നു. ഇതിനെതിരെ പാര്‍ട്ടിക്കകത്തു നിന്നുതന്നെ എതിര്‍പ്പുണ്ടായി.
ആര്‍എസ്എസുകാരുടെ കുത്തകയല്ല ഗുരുദേവനെന്നു കാണിക്കാനായി സിപിഎം നടത്തിയ ശ്രമം വിഫലമായി. അപഹാസ്യമായ ഗുരുദേവ നിന്ദയാണുണ്ടായത്. ഹൈന്ദവ നിന്ദയാണ് സിപിഎം നടത്തുന്നത്. കോടിയേരി ബാലകൃഷ്ണന്റ് ആശയവുമായി സിപിഎമ്മിന് മുന്നോട്ട് പോകുവാന്‍ കഴിയില്ല. കേരളത്തിലിന്ന് ഹിന്ദു സമുദായത്തെ അവഹേളിക്കുകയും മതന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണിപ്പോഴുള്ളത്. കോണ്‍ഗ്രസ് കമ്മ്യൂണിസ്റ്റ് ഒത്തുകളിയാണ് ഇന്നു നടക്കു
പ്രതികരിക്കാൻ ഇവിടെ എഴുതുക: