ഉപ്പുതറ: ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ഉപ്പുതറ പത്തേക്കര്‍ സ്വദേശി സുരേഷ്കുമാറിനെയാണ് ഉപ്പുതറ പോലീസ് പിടികൂടിയത്. ഭാര്യ ജാന്‍സിയെയാണ് പ്രതി കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സംഭവത്തെക്കുറിച്ച് ഉപ്പുതറ പോലീസ് പറയുന്നതിങ്ങനെ: സുരേഷിന്റെ ഭാര്യ കുറച്ചുനാളായി രതീഷ് എന്ന യുവിനൊപ്പമാണ് എസ്റ്റേറ്റ് ലയത്തില്‍ തമാസിച്ചുകൊണ്ടിരുന്നത്. ഇതില്‍ സുരേഷിന് വൈരാഗ്യമുണ്ടായിരുന്നു. പലപ്പോഴും സുരേഷും ജാന്സിയും തമ്മില്‍ വഴിക്ക് വച്ച് വഴക്കുണ്ടായിട്ടുണ്ട്. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്. ഇളയ കുട്ടി ജാന്സിക്കൊപ്പമാണ് താമസിച്ചിരുന്നത്. ഇന്നലെ രാവിലെ ജാന്‍സി താമസിക്കുന്ന ലയത്തിലെത്തിയ പ്രതി വാക്കത്തി ഉപയോഗിച്ച് ജാന്‍സിയെ തുരുതുരെ വെട്ടുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. പിന്നീട് ഇളയകുട്ടിലെ ബന്ധുക്കളുടെ അടുത്ത് ഏല്‍പ്പിച്ച് വെട്ടാനുപയോഗിച്ച് കത്തിയുമായി പ്രതി ഉപ്പുതറ സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. സുരേഷിനെതിരെ വധശ്രമത്തിന് കേസെടുത്തു. ജാന്‍സിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: