തൊടുപുഴ: യുവാവിനെ തലക്കടിച്ച് കൊല്ലാന്‍ ശ്രമിച്ച പ്രതി പിടിയില്‍. കുടുംബ വഴക്കിനെ തുടര്‍ന്ന് പ്രതിയായ ആറുകാലയില് വീട്ടില്‍ ഷൈന്‍(28) സൃഹൃത്തായ അജ്മലിനെ കാറില്‍ വിളിച്ച് കയറ്റിയ ശേഷം ലിവറിനടിച്ച് അപായപെടുത്താന്‍ ശ്രമിക്കുകയായിരുന്നു. കൂവക്കണ്ടം കിഴക്കേമറ്റത്തില്‍ അജ്മല്‍(22)നെയാണ് തലക്കടിച്ച് കൊലപെടുത്താന്‍ ശ്രമിച്ചത്. കഴിഞ്ഞ മാസം 17 നാണ് പെരുംമ്പിള്ളിച്ചിറയിലാണ് കേസിനാസ്പദമായ സംഭവം. ഇരുവരും നിര്‍മാണ തൊഴിലാളികളും അടുത്ത സൃഹ്യത്തുകളുമാണ്. ഷൈന്‍ തൊടുപുഴ പോലീസ് സ്റ്റേഷനില്‍ നാലോളം കേസുകളില്‍ പ്രതിയാണ്. സംഭവത്തിനു ശേഷം ഓളിവില്‍ പോയ പ്രതിയെ ഇന്ന് വീട്ടിലെത്തിയതറിഞ്ഞ് തൊടുപുഴ അഡീഷണല്‍ എസ്ഐ വിനോദ്കുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: