കുഴികളിലെ വെള്ളക്കെട്ടില്‍ മത്സ്യകൃഷി
നടത്തിയും ചെളിക്കുഴികളില്‍ വാഴനട്ടുമാണ് ബിജെപി പ്രതിഷേധിച്ചത്
തൊടുപുഴ : തൊടുപുഴ നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധവുമായി ബിജെപി രംഗത്ത്. കുഴികളിലെ വെള്ളക്കെട്ടില്‍ മത്സ്യകൃഷി നടത്തിയും ചെളിക്കുഴികളില്‍ വാഴനട്ടുമാണ് ബിജെപി പ്രതിഷേധിച്ചത്. പിഡബ്ലുഡി റസ്റ്റ് ഹൗസിന് സമീപത്തു നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ധന്വന്തരിപ്പടിയില് എത്തുകയും ഇവിടെ റോഡില്‍ രൂപപ്പെട്ട കുഴികളില്‍ മത്സ്യകൃഷി നടത്തുകയും വാഴ നടുകയും ചെയ്തു. കാല്‍നടയാത്രക്കാര്‍ക്ക് പോലും സഞ്ചരിക്കാനാകാത്തവിധം റോഡുകള്‍ കുണ്ടും കുഴിയുമായിക്കിടക്കുകയാണ്. തുടര്‍ന്ന് പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. പിഡബ്ല്യുഡി ഓഫീസിന് മുന്നില്‍ പ്രവര്‍ത്തകര്‍ കൃഷിയിറക്കി പ്രതിഷേധിച്ചു. തുടര്‍ന്ന് നടന്ന യോഗം ബിജെപി ദേശീയ സമിതിയംഗം പി.പി സാനു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ് അജി, ജില്ലാ സെക്രട്ടറി പി.ആര് വിനോദ്, ന്യൂനപക്ഷമോര്‍ച്ച മോര്‍ച്ച സ്റ്റേറ്റ് സെക്രട്ടറി അന്നമ്മ കുരുവിള, കൗണ്‍സിലര്‍മാരായ ടി.എസ് രാജന്, പി.ജി രാജശേഖരന് സി.എസ് സിനിമോന്‍, ജില്ലാ വൈസ് പ്രസിഡന്റ് സി.സി കൃഷ്ണന്, മണ്ഡലം ജന സെക്രട്ടറിമാരായ പി.എന്‍ സുശീലന് നായര്‍, കെ.എം സിജു, സുരേഷ് കണ്ണന്, കെ.പി രാജേന്ദ്രന്, എന്‍.കെ അബു, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: