കൊല്ലങ്കോട്: ശ്രീനാരായണപ്രസ്ഥാനങ്ങളെയും ദര്‍ശനങ്ങളെയും അവഹേളിക്കുകയും അക്രമിക്കുകയും ചെയ്യുന്നവര്‍ കേരളത്തില്‍ നിന്നും തുടച്ചുനീക്കപ്പെടുമെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി.രമേശ് പറഞ്ഞു. എസ്എന്‍ഡിപി യോഗം കൊല്ലങ്കോട് യൂണിയന്റെ നേതൃത്വത്തില്‍ നടന്ന 88-ാമത് ശ്രീനാരായണ ഗുരുസമാധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗാന്ധിജി ഉള്പ്പെടെയുള്ളനിരവധി നവോത്ഥാന നായകന്മാര്ക്ക് ഗുരുദേവന് പ്രചോദനമായതായും ഗുരുദേവനെ അവഹേളിക്കുവാനുള്ള ശ്രമം ഒറ്റക്കെട്ടായി ചെറുക്കണമെന്നും, ഒരു സമൂഹത്തിന്റെ വിശ്വാസങ്ങളെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്നും അവരുടെ വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. എസ്എന്‍ഡിപിയുടെ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാസര്‍കോട്ടെ കേന്ദ്രസര്‍വ്വകലാശാലക്ക് ഗുരുദേവന്റെ പേരിടുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഗുരുദര്‍ശനം പഠിപ്പിക്കുന്നതിന് സര്‍വ്വകലാശാല സ്ഥാപിക്കുന്നതിനാവശ്യമായ ശ്രമങ്ങള്‍ നടത്തുമെന്നും എം.ടി.രമേശ് കൂട്ടിച്ചേര്‍ത്തു.
യൂണിയന് പ്രസിഡന്റ് ആര്.അരവിന്ദാക്ഷന് അധ്യക്ഷതവഹിച്ചു.യൂണിയന് സെക്രട്ടറി എ.എന്‍.അനുരാഗ്, വൈസ്പ്രസിഡന്റ് കെ.സി.മുരളീധരന്, കെ.ദേവദാസ്, സുരേഷ്ബാബു മാധവന്, മായഗിരിധരന്, ജനുഷ, എ.ശശീവന്‍, സി.വിജയന്, എസ്.ദിവാകരന്, എന്‍.ജയരാജ്, സി.ദിനേഷ്, കൈലാസ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: