വിജയം കണ്ടത് മോഹന്‍കുമാറിന്റെ പതിറ്റാണ്ടുകളുടെ സമരം
1980 മുതല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും പോലീസിലെ ഉന്നതര്‍ക്കും മോഹന്‍കുമാര്‍ പരാതി നല്കി. അന്നൊന്നും കേസ് എടുക്കുവാനോ ടാറ്റയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുവാനോ അധികാരികള്‍ തയ്യാറായിരുന്നില്ല. അടുത്തിടെ തൊഴിലാളി സമരം സര്‍ക്കാരിനെ പിടിച്ചുലച്ചപ്പോഴാണ് കേസെടുക്കാന്‍ തയ്യാറായത്
മൂന്നാര്‍ : സര്‍ക്കാരിനെ പറ്റിച്ചും തൊഴിലാളികളെ ചൂഷണം ചെയ്തും അരനൂറ്റാണ്ടോളം കഴിഞ്ഞ ടാറ്റ കമ്പനിക്കെതിരെ ഭൂമി കയ്യേറ്റത്തിന് ക്രിമിനല്‍ കേസെടുത്തപ്പോള്‍ വിജയിച്ചത് മൂന്നാര്‍
സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ മോഹന്‍കുമാറിന്റെ കഠിന പരിശ്രമമാണ്. പതിറ്റാണ്ടുകളായി ടാറ്റയ്ക്കെതിരെ മോഹന്‍കുമാര്‍ സമരത്തിലാണ്. 1980 മുതല്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലും പോലീസ് ഉന്നതര്‍ക്കും പരാതി നല്കി. അന്നൊന്നും കേസ് എടുക്കുവാനോ ടാറ്റയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കുവാനോ അധികാരികള്‍ തയ്യാറായിരുന്നില്ല. അടുത്തിടെ തൊഴിലാളി സമരം സര്‍ക്കാരിനെ പിടിച്ചുലച്ചപ്പോഴാണ് ടാറ്റയെ തളയ്ക്കാന്‍ ഭരണകൂടം ശ്രമം ആരംഭിച്ചത്. ക്രിമിനല്‍ കേസാണ് എടുത്തിരിക്കുന്നത്. ടാറ്റയും കേരള സര്‍ക്കാരുമായി അഞ്ചോളം സിവില്‍ കേസുകള്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴെടുത്തിരിക്കുന്ന ക്രിമിനല്‍ കേസ് പ്രകാരം ഭൂമിയുടെ രേഖകള്‍ ഉടന്‍ ഹാജരാക്കാന്‍ പോലീസ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. മൂന്നാര്‍ എസ്.ഐയാണ് കേസ് അന്വേഷിക്കുന്നത്. കേസിന്റെ വിവരം കണക്കിലെടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിക്കുവാന്‍ ആഭ്യന്തര വകുപ്പ് ആലോചിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: