കൊച്ചി: ജെടി പായ്ക്കില്‍ സെപ്റ്റംബര്‍ 27-ന് രാത്രി ഏഴിന് ‘എ ഫെയര്‍ അഫെയര്‍’ എന്ന ഹിംഗ്ലീഷ് കോമഡി നാടകം അവതരിപ്പിക്കുന്നു. സംവിധാനം പ്രിതീഷ് സോധ.
യുവ ദമ്പതികളായ സാഗറിന്റെയും കേത്കി മഹാജന്റെയും കഥയാണിത്. തമ്മില്‍ പിരിയാന്‍ തീരുമാനിച്ച അവരുടെ ദാമ്പത്യജീവിതത്തിന് സ്വന്തന്ത്രമായ ഒരു വിലയിരുത്തല്‍ വേണമെന്ന് തീരുമാനിക്കുന്നു.
ഇതിനായി, പുതിയതായി കണ്ടുമുട്ടിയ ആകാശിന്റെയും റേവ കുല്‍ക്കര്‍ണിയുടെയും വീട്ടില്‍ ഡിന്നറിനായി എത്തുന്നു. പരസ്പരം അടുത്തറിയാത്ത രണ്ടു ദമ്പതികളും പരസ്പരം നിരീക്ഷിക്കാന്‍ തുടങ്ങി, ഒപ്പം സ്വന്തം ജീവിതവും അവര്‍ വിലയിരുത്തി. തമാശയും ചിരി ചിതറുന്ന സന്ദര്‍ഭങ്ങളും ഈ നാടകത്തെ വേറിട്ട് നിര്‍ത്തുന്നു.
രചന സമീര്‍ ഗരുഡ്. ഹിന്ദി രൂപാന്തരം ജയ്ദീപ് ആപ്തെ. ദിഗംബര്‍ ആചാര്യയുടേതാണ് സംഗീതം. മാനസി ജോഷി, നന്ദിത ധുരി, സുദീപ് മോഡക്, സ്വപ്നില്‍ ആഗോക്കര് എന്നിവര്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: